"അതുകൊണ്ടാണ് ഞാന്‍ ഇതുവരെ ചെയ്ത സിനിമകളുടെ പ്രൊഡ്യൂസര്‍മാരൊന്നും ആത്മഹത്യ ചെയ്യാത്തത്‌"

#സ്വീറ്റി കാവ് | sweety@mpp.co.in
രാമസിംഹന്‍ ( അലി അക്ബര്‍ ) | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍ / മാതൃഭൂമി
രാമസിംഹന്‍ ( അലി അക്ബര്‍ ) | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍ / മാതൃഭൂമി

ആദ്യസിനിമയിലൂടെ മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം, തന്റെ 24 മത്തെ വയസ്സില്‍. 1996 ല്‍ റാബിയ ചലിക്കുന്നു എന്ന ഡോക്യുമെന്ററിയ്ക്ക് ദേശീയ പുരസ്‌കാരം. ജൂനിയര്‍ മാന്‍ഡ്രേക്ക്, മുഖമുദ്ര, പൊന്നുച്ചാമി, ബാംബൂ ബോയ്‌സ് തുടങ്ങി വ്യത്യസ്തവും സരസവും ലളിതവുമായ സിനിമകള്‍. സിനിമാപ്രവര്‍ത്തനത്തിനിടെ തന്നെ ചാണക്യന്‍, കേരളദര്‍ശനം, പഴശ്ശിരാജ തുടങ്ങി വലിയ നാടകങ്ങളുടെ സംവിധായകന്‍. ദൂരദര്‍ശനില്‍ സുന്ദരികളും സുന്ദരന്‍മാരും തുടങ്ങി പരമ്പരകള്‍...രാമസിംഹന്‍ എന്ന അലി അക്ബറിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം രാഷ്ട്രീയമേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പക്ഷെ അതിനുമപ്പുറം വയനാട് സാംസ്‌കാരികവേദിയിലൂടെ കലാമേഖലയിലേക്കെത്തിയ അലി അക്ബര്‍ എന്ന രാമസിംഹന്‍ തിരകഥാകൃത്തായും ഗാനരചയിതാവായും നിര്‍മാതാവായും തന്റെ റോളുകള്‍ ഭംഗിയാക്കി. ടെക്‌നീഷ്യന്‍സിനെ കിട്ടാതെ വന്നപ്പോള്‍ എഡിറ്ററായും ക്യാമറാമാനായും സ്റ്റണ്ട് മാസ്റ്ററായും പ്രവര്‍ത്തിച്ചു. സിനിമ ഇല്ലാതെ വന്ന സന്ദര്‍ഭങ്ങളില്‍ കല്യാണങ്ങള്‍ക്ക് വീഡിയയോയും ഫോട്ടോയുമെടുത്ത് ജീവിതച്ചെലവിനുള്ള കാശുണ്ടാക്കിയെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു. പരമ്പര ചെയ്തുണ്ടായ സാമ്പത്തിക ബാധ്യത ഗള്‍ഫില്‍ പണിയെടുത്ത് വീട്ടിയ കഥയും അദ്ദേഹത്തിനുണ്ട്.  മലയാളികള്‍ക്ക് അത്ര അപരിചിതനല്ലാത്ത രാമസിംഹന്‍ എന്ന അലി അക്ബര്‍ തന്റെ രാഷ്ട്രീയേതരജീവിതത്തെ കുറിച്ച് സംസാരിക്കുന്നു. 

ആദ്യസിനിമയില്‍നിന്ന് തുടങ്ങാം. 1988 ലാണ് മാമലകള്‍ക്കപ്പുറത്ത് റിലീസാകുന്നത്. ആ വര്‍ഷത്തെ മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് താങ്കള്‍ക്ക് ലഭിക്കുകയും ചെയ്തു. സിനിമാമേഖലയിലേക്കുള്ള എന്‍ട്രി മാമലകള്‍ക്കപ്പുറത്തിലൂടെയായിരുന്നോ? അതിനുമുമ്പ് സിനിമയുമായി എന്തെങ്കിലും ബന്ധം? 

Content Highlights: Interview, Ramasimhan, Director Ali Akbar, Junior Mandrake, Ponnuchamy, Mukha Mudra

Continue reading