'ആ നടൻ സജീവമായുണ്ട്, ഞാനിപ്പോഴും സിനിമയ്ക്ക് പുറത്ത്; 2018-ൽ തുറന്നുപറഞ്ഞതാണ്, എന്തുമാറ്റമുണ്ടായി?'

ദിവ്യ ​ഗോപിനാഥ്| Photo: instagram.com/gopinath_divya/?hl=en
ദിവ്യ ​ഗോപിനാഥ്| Photo: instagram.com/gopinath_divya/?hl=en

2018-ലാണ്  നടി ദിവ്യ ​ഗോപിനാഥ് തൊഴിലിടത്തിലെ ലൈം​ഗിക ചൂഷണത്തിന്മേൽ നടൻ അലൻസിയറിനെതിരെ പരസ്യമായി രം​ഗത്തെത്തിയത്. ആറുവർഷത്തിനിപ്പുറം പരാതിക്കാരിയായ താൻ സിനിമയ്ക്ക് പുറത്തായപ്പോൾ ചൂഷണം ചെയ്ത വ്യക്തി ഇൻഡസ്ട്രിയിൽ സജീവമായി നിലനിൽക്കുകയാണെന്ന് പറയുകയാണ് ദിവ്യ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സിദ്ധിഖ്, മുകേഷ്, റിയാസ് ഖാൻ എന്നിവർക്കെല്ലാമെതിരേ ആരോപണങ്ങളുമായി വനിതാ ചലച്ചിത്ര പ്രവർത്തകർ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ദിവ്യ.

മീടൂ ആരോപണങ്ങളുടെ തുടക്കകാലത്ത് അന്ന് ഇൻഡസ്ട്രിയിൽ പ്രമുഖനായ നടൻ അലൻസിയർക്കെതിരെ പ്രതികരിച്ചയാളാണ്. പിന്നീട് ആ വ്യക്തി ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. കുറച്ചുനാളത്തെ ചർച്ചകൾക്കൊടുവിൽ ആ വിഷയം 'അമ്മ' ഉൾപ്പെടെ എല്ലാവരും മറന്നു. നടൻ പഴയപോലെ സജീവമായി, ദിവ്യയ്ക്ക് അവസരങ്ങൾ നഷ്ടമാവുകയും ചെയ്തു. പുതിയ വെളിപ്പെടുത്തലുകളും അത് നേരിട്ടവരുടെ രാജിയും പുറത്തുവരുമ്പോൾ എന്തു തോന്നുന്നു?

Content Highlights: divya gopinath speaks out about sexual harassment hema committee report wcc

Continue reading