പുത്തഞ്ചേരിയുടെ പേര് അഭിമാനവും ഉത്തരവാദിത്വവുമാണ്; ലിയോയും ജയിലറുമൊക്കെ വേറൊരു ലോകം- ദീപക് റാം

"ഓഹോ അപ്പൊ മലയാളത്തിൽ ഇങ്ങനെയും എഴുതാൻ പറ്റുമല്ലേ?", "അൺഎക്സ്പെക്ടഡ് മലയാളം ലിറിക്സ്"... തീർന്നിട്ടില്ല അടുത്തിടെ ഇറങ്ങിയ തമിഴ് ഹിറ്റ് ഗാനങ്ങളുടെ മൊഴിമാറ്റങ്ങൾക്ക് യൂട്യൂബിൽ വന്ന നൂറുകണക്കിന് കമന്റുകളിൽ ചിലത് മാത്രമാണിവ.
പാൻ ഇന്ത്യ ചിത്രങ്ങളുടെ കാലമായതിനാൽത്തന്നെ മൊഴിമാറ്റച്ചിത്രം എന്ന വിശേഷണം അപ്രസക്തമായിരിക്കുന്നു, അതിനാൽത്തന്നെ ഒറിജിനൽ സോങ്ങിനോടൊപ്പം അതേ പ്രാധാന്യത്തോടെ ഡബ്ബിങ് സോങ്ങും പുറത്തിറക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ ശ്രദ്ധ പുലർത്തുന്നു. തമിഴ് ബ്ലോക് ബസ്റ്റേഴ്സായ 'ലിയോ'യിലേയും 'ജയിലറി'ലേയും മലയാളഗാന വീഡിയോകൾക്ക് കീഴെയാണ് മൊഴിമാറ്റിയ എഴുത്തുകാരന് അഭിനന്ദനവും അംഗീകാരവും നിറഞ്ഞിരിക്കുന്നത്. മില്യൺ വ്യൂസ് നേടിയ മറ്റ് ഡബ്ബിങ് ഗാനങ്ങളുണ്ടോയെന്ന കാര്യവും സംശയമാണ്. മൊഴിമാറ്റിയ ഗാനങ്ങൾക്ക് ഒറിജിനൽ ഗാനങ്ങളുടെ ഭാവവും തീവ്രതയും അതേ അളവിൽ പകരാൻ ദീപക് റാം എന്ന എഴുത്തുകാരൻ ശ്രദ്ധ ചെലുത്തിയിരിക്കുന്നു. മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ അനന്തരവന് അദ്ദേഹത്തിന്റെ സമ്പന്നമായ ഭാഷയും രചനാശൈലിയും കിട്ടിയതിൽ അദ്ഭുതപ്പെടാനില്ല. തന്റെ ഹിറ്റ് ഗാനങ്ങളെ കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ദീപക് സംസാരിക്കുന്നു.
Content Highlights: Deepak Ram, Lyricist, Leo, Jailer, Jai Bhim, Vikram, Music, Interview, Dubbing Cinema