ഗോവയിലെ 200 രൂപയുടെ മുറി, സ്നേഹംകൊണ്ട് പൊതിഞ്ഞ തായ്‌വാൻ, ഹൃതിക് റോഷൻ അയച്ച സന്ദേശം; ARM ജിതിന് നൽകിയ ഭാഗ്യങ്ങൾ | INTERVIEW

ആദ്യ സിനിമതന്നെ ഇൻഡസ്ട്രി ഹിറ്റാവുക. സിനിമയുമായി ലോകമെമ്പാടും സഞ്ചരിക്കുക. നടനും ഗായകനുമുൾപ്പെടെ സംസ്ഥാന പുരസ്കാരം ലഭിക്കുക. പറഞ്ഞുവരുന്നത് ARM എന്ന ചിത്രത്തേക്കുറിച്ചാണ്. ഇക്കഴിഞ്ഞ സംസ്ഥാന പുരസ്കാരങ്ങളിൽ മൂന്ന് പുരസ്കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. പിന്നാലെ സംവിധായകൻ ജിതിൻലാലിനെത്തേടി മറ്റൊരു സുവർണാവസരവും എത്തിയിരിക്കുകയാണ്. നടക്കാനിരിക്കുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനാകാൻ മത്സരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗോവൻ ചലച്ചിത്രമേളയിൽ ഡെലിഗേറ്റ് ആയി പോയിരുന്നു അതേ ചെറുപ്പക്കാരനാണ് ഈ മത്സരിക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം. തന്റെയുള്ളിലെ ചലച്ചിത്രകാരനെ വളർത്തിയത് ഐഎഫ്എഫ്ഐയാണെന്ന് പറയുകയാണ് ജിതിൻ. ഈ ഒരുവർഷത്തിനിടെ ജിവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും ജിതിൻലാൽ സംസാരിക്കുന്നു.
ഐഎഫ്എഫ്‌ഐ എങ്ങനെയാണ് ജിതിൻലാലിനുള്ളിലെ സംവിധായകനെ വളർത്തിയത്?
Content Highlights: Discover ARM director Jithinlaal`s inspiring journey from IFFI delegate to nominee. Learn about his global film festival experiences, meeting Hrithik Roshan, and future projects.