എനിക്ക് മലയാളത്തിൽ തിരക്കുള്ള നടിയാവണം, കൊച്ചിയിലേയ്ക്ക് മാറണം; തിരിച്ചുവരവിൽ സലീമ പറയുന്നു

സലീമ | photo: kk santhosh/mathrubhumi, mathrubhumi archives
സലീമ | photo: kk santhosh/mathrubhumi, mathrubhumi archives

എം.ടി., ഹരിഹരൻ എന്നീ അതികായരുടെ ചിത്രത്തിൻ്റെ ഭാ​ഗമാവുകയെന്നത് ഏതൊരു അഭിനേതാവിന്റെയും വലിയൊരു ആ​ഗ്രഹമായിരിക്കും. എം.ടി.-ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഒന്നിൽക്കൂടുതൽ തവണ അവസരം ലഭിച്ചത് ചുരുക്കം ചിലർക്ക് മാത്രം. അത്തരമൊരു അപൂർവ്വത കരിയറിൻ്റെ തുടക്കകാലത്ത് തന്നെ നേടിയെടുത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു സലീമ, മലയാളികൾ നെഞ്ചിലേറ്റിയ താരം.

ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും കേരളം സലീമയ്ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം ആവോളം നേടി. തെലുങ്ക് സിനിമാതാരം ​ഗിരിജയുടെ മകളായ സലീമ സിനിമയ്ക്ക് പുറമെ സീരിയലിലും സാന്നിധ്യം അറിയിച്ചു. 

Content Highlights: actress saleema dna movie interview

Continue reading