കരയുകയും അലറുകയുമൊക്കെ ചെയ്ത് തൊണ്ട പൊട്ടി ചോര വന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്- രവീണ രവി | അഭിമുഖം

ഒന്നേമുക്കാൽ വയസുമുതൽ ശബ്ദം കൊണ്ട് സിനിമയുടെ ഭാഗം, നാലാം വയസ്സിൽ ഡബ്ബിങ് ആർട്ടിസ്റ്റ്. ദീപിക പദുകോൺ, നയൻതാര, എമി ജാക്സൺ, അമല പോൾ തുടങ്ങി നൂറോളം നടിമാരുടെ ശബ്ദമായി തിളങ്ങിയ ശേഷം ക്യാമറയുടെ മുന്നിലേയ്ക്ക്. ഡബ്ബിങ് ആർട്ടിസ്റ്റായി തുടങ്ങി നടിയായി കെെയടി നേടുകയാണ് രവീണ രവി.
പ്രകടനം കൊണ്ട് മാമന്നനിൽ കെെയടി നേടിയ ഫഹദിനെ ഒരു ഡയലോഗ് പോലുമില്ലാതെ തളച്ചിട്ട ജ്യോതിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച രവീണ രവിയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സ്വീകാര്യത ലഭിച്ചിരുന്നു. കാവ്യാ മാധവന്റേയും ശാലിനിയുടേയും ഒക്കെ ശബ്ദമായി പ്രേക്ഷകനെ വിസ്മയിപ്പിച്ച ശ്രീജ രവിയുടെ മകളാണ് രവീണയെന്ന് അറിയാത്തവർ ചുരുക്കം. ഡബ്ബിങ്ങും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന രവീണ തന്റെ സിനിമാവിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
Content Highlights: actor dubbing artist raveena ravi sreeja ravi s daughter interview