കഥകളിപ്പദത്തിലെ 'റഫി സാഹിബ്', കലാമണ്ഡലം ഹൈദരാലിയുടെ മുഹമ്മദ് റഫി

#രവിമേനോൻ
കലാമണ്ഡലം ഹൈദരാലി, മുഹമ്മദ് റഫി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
കലാമണ്ഡലം ഹൈദരാലി, മുഹമ്മദ് റഫി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

"ഇതൊരു ബാധയാണ്; ഒഴിയാബാധ. ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ഈ ബാധ ഒപ്പമുണ്ടാവണേ എന്നാണെന്റെ പ്രാർത്ഥന..." വെസ്റ്റ് ഹില്ലിലെ "ഹിന്ദോള"ത്തിന്റെ പൂമുഖത്തിരുന്ന് കണ്ണുകൾ ചിമ്മി, കൈകൂപ്പി ഹൈദരാലി മാഷ് പറയുന്നു. ആ ബാധയെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരെ മുൻപും കണ്ടുമുട്ടിയിട്ടുണ്ട്; മുഹമ്മദ് റഫിയെ ഈശ്വരനെപ്പോലെ ആരാധിക്കുന്നവരെ. എങ്കിലും കഥകളി സംഗീതത്തിന്റെ ആചാര്യനായ കലാമണ്ഡലം ഹൈദരാലിയിൽ ഒരു "റഫി ഭക്ത"നുമുണ്ടെന്നത് പുതിയ അറിവായിരുന്നു. ആ ഭക്തിക്ക് പതിറ്റാണ്ടുകളോളം പഴക്കമുണ്ടെന്നതും. 

"കഥകളിപ്പദം പാടാത്തപ്പോഴെല്ലാം സിനിമാപ്പാട്ടാണ് ഞാൻ പാടുക. റഫിയുടെ പാട്ടുകൾ" - ഹൈദരാലി മാഷ് പറഞ്ഞു. "ആരും പുറത്തുകേൾക്കില്ലെന്ന് മാത്രം. ഉള്ളിലാണ് റഫിയുടെ വാസം. കുട്ടിക്കാലം മുതലുള്ള ശീലമാണ്.'' റഫിയുടെ ഗാനങ്ങളുമായുള്ള പ്രണയബന്ധത്തെ കുറിച്ച് വികാരവായ്പോടെ മാഷ് വിവരിച്ചുകേട്ടത് അന്നാണ്. വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്കുള്ള നടത്തത്തിനിടെ ഏതോ കടയിലെ ഗ്രാമഫോണിൽ നിന്ന് "സിന്ദഗി ഭർ നഹി ഭൂലേഗി വോ ബർസാത് കി രാത് '' മഴനനഞ്ഞു നിന്ന്  കേട്ടു കോരിത്തരിച്ചു നിന്ന നിമിഷങ്ങളെപ്പറ്റി; സംഗീതസ്നേഹിയായ ഒരു അധ്യാപകന് വേണ്ടി ആ ഗാനം മനഃപാഠമാക്കി പഠിച്ചു പാടിയതിനെപ്പറ്റി.. അന്ന് സമ്മാനമായി കിട്ടിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ മിട്ടായിയെപ്പറ്റി... അങ്ങനെയങ്ങനെ മധുരം കലർന്ന ഒരുപാട്  റഫിയോർമകൾ.

Content Highlights: Uncovering Kalamandalam Hyderali's Lifelong Passion for Rafi's Music

Continue reading