നൂറു വര്‍ഷം കൊണ്ട് മദ്രാസ് മ്യൂസിക് അക്കാദമിക്ക് കഴിയാത്തത് ഒരൊറ്റ സിനിമ കൊണ്ട് സാധ്യമാക്കിയ എസ്.പി. ബി

#രവിമേനോന്‍
എസ്.പി. ബാലസുബ്രഹ്മണ്യം | ചിത്രം: മാതൃഭൂമി
എസ്.പി. ബാലസുബ്രഹ്മണ്യം | ചിത്രം: മാതൃഭൂമി

ശാസ്ത്രീയ രാഗാധിഷ്ഠിതമായ പാട്ടുകള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ കൊണ്ടു പാടിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട്? നാല് പതിറ്റാണ്ടോളം ശങ്കരാഭരണത്തിന്റെ ശില്‍പ്പി ഉത്തരം പറഞ്ഞു മടുത്ത ചോദ്യമാവണം അത്. എന്നിട്ടും പരിഭവലേശമന്യേ ഹൃദയം തുറന്നു ചിരിച്ചു സംവിധായകന്‍ കെ. വിശ്വനാഥ്. 'നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ബാലു പാടിയ പാട്ടുകളില്‍ തന്നെയുണ്ട്. 35 വര്‍ഷം ആ പാട്ടുകള്‍ കേട്ടിട്ടും അതു തിരിച്ചറിഞ്ഞില്ലെന്നോ? അത്ഭുതം..'

ശങ്കരാഭരണം ഒരു ആശയമായി മനസ്സില്‍ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ്.പി.ബിയെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്-പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ. ശാസ്ത്രീയസംഗീത വിശാരദനായ ഡോ. ബാലമുരളീകൃഷ്ണ പാടണം എന്നായിരുന്നു സംഗീത സംവിധായകന്‍ കെ.വി. മഹാദേവന്റെ ആഗ്രഹം. സിനിമയിലെ നായകന്‍ ലോകം മുഴുവന്‍ ആദരിക്കുന്ന ശാസ്ത്രീയ സംഗീതജ്ഞനാകുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി പാടുന്നത് ഒരു സാധാരണ പാട്ടുകാരന്‍ ആകരുതല്ലോ.

Continue reading