‘തുപ്പാക്കി പുടിച്ചിട്ടേൻ’, വിജയ് ഒഴിച്ചിടുന്ന സിംഹാസനത്തിലേക്കോ ശിവയുടെ യാത്ര

വിജയ്, ശിവകാർത്തികേയൻ | Photo: PTI, Instagram'sivakarthikeyan'
വിജയ്, ശിവകാർത്തികേയൻ | Photo: PTI, Instagram'sivakarthikeyan'

'തുപ്പാക്കി പുടീങ്കെ ശിവ', ഗോട്ടിൽ അതിഥി വേഷത്തിലെത്തിയ ശിവ കാർത്തികേയനോട് വിജയുടെ കഥാപാത്രം പറഞ്ഞ ഈയൊരു ഡയലോ​ഗ് തമിഴ് സിനിമാലോകത്തിൽ ഉണ്ടാക്കിയ ഓളം ശ്രദ്ധേയമാണ്. കുട്ടി ആരാധകർ മുതൽ സൂപ്പർസംവിധായകൻ ലോകേഷ് കനകരാജ് വരെ ഈ ഡയലോ​ഗ് ഏറ്റെടുത്തു, ട്രോളുകൾ നിറഞ്ഞു. സിനിമയ്ക്ക് ബെെ പറഞ്ഞ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്ന വിജയ് തൻ്റെ സിംഹാസനം ശിവകാർത്തികേയന് വെച്ചുനീട്ടിയതാണെന്നുള്ള വ്യാഖ്യാനങ്ങളായിരുന്നു ഏറെയും. അങ്ങനെയെങ്കിൽ വിജയ് ഒഴിച്ചിട്ടിരിക്കുന്ന വിടവ് നികത്താൻ കെൽപ്പുള്ള താരമാണോ ശിവ?, അതെ എന്നു തന്നെയാണ് ഭൂരിഭാഗം തമിഴ് സിനിമാപ്രേമികളും പറയുന്നത്. അതിൻ്റെ സൂചനകൾ കണ്ടുതുടങ്ങുകയും ചെയ്യുന്നു. ശിവയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘അമരൻ‘ എന്ന ചിത്രത്തിൻ്റെ വൻവിജയം അതിന് അടിവരയിടുന്നുണ്ട്. ടെലിവിഷൻ അവതാരകനിൽനിന്നു കഠിനാധ്വാനത്തിലൂടെയും കൃത്യമായ പദ്ധതികളിലൂടെയും സൂപ്പർ താരപദവിയിലേയ്ക്കുള്ള ശിവകാർത്തികേയൻ്റെ ജെെത്രയാത്ര തുടങ്ങിക്കഴിഞ്ഞു. ഇനി തമിഴ്സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് മറ്റൊരു ക്രൗഡ് പുള്ളറിൻ്റെ ഉദയത്തിനായിരിക്കും. 

പരിഹാസം കേട്ട 'രക്ഷകൻ' റോളുകൾ, വിജയ് vs ശിവ

Content Highlights: Sivakarthikeyan as rising star of kollywood

Continue reading