ലിസി-പ്രിയദര്‍ശന്‍ മുതല്‍ ജയം രവി-ആര്‍തി വരെ..സെലിബ്രിറ്റി വിവാഹമോചനങ്ങള്‍ക്കുകാരണം വിരസതയോ?

എ.ആര്‍. റഹ്‌മാന്‍ - സൈറ ബാനു, ജയം രവി - ആർതി | Photo: x.com/letscinema
എ.ആര്‍. റഹ്‌മാന്‍ - സൈറ ബാനു, ജയം രവി - ആർതി | Photo: x.com/letscinema

എ.ആര്‍. റഹ്‌മാന്‍ - സൈറ ബാനു വിവാഹമോചനവാര്‍ത്ത ആദ്യം പുറത്തുവന്നത് സൈറ ബാനുവിന്റെ വക്കീല്‍ വന്ദന ഷായുടെ സോഷ്യല്‍മീഡിയ പേജിലാണ്. 'ബന്ധത്തിലെ വൈകാരികസംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളുമാണ് അതിന് കാരണമായി ആ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അങ്ങേയറ്റം സ്നേഹം പരസ്പരമുണ്ടെങ്കിലും, ചില പിരിമുറുക്കങ്ങള്‍ കാരണം തങ്ങള്‍ക്കിടയില്‍ നികത്താനാവാത്തൊരു വിടവുണ്ടായിരിക്കുന്നുവെന്നും കുറിപ്പ് പറയുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ കുറച്ചുനാള്‍ മുമ്പുള്ള ഒരു പോഡ്കാസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. സെലിബ്രിറ്റി വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് ഇതേ വക്കീല്‍ സംസാരിക്കുന്നതാണത്.

വര്‍ഷങ്ങളായുള്ള സെലിബ്രിറ്റി ബന്ധങ്ങള്‍ പലതും അവസാനിക്കാന്‍ കാരണം അവിശ്വാസമല്ല, മറിച്ച് വിരസതയാണെന്നാണ് വന്ദന അഭിപ്രായപ്പെട്ടത്. ഒരേ രീതിയില്‍, മാറ്റങ്ങളില്ലാതെ വര്‍ഷങ്ങളോളം ഒരു ബന്ധം തുടരുന്നതാണ് പ്രശ്നമെന്നും അവര്‍ പറയുന്നു. ''സെലിബ്രിറ്റികളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. വിരസതയുണ്ടാവുമ്പോള്‍ അവര്‍ ഒരു വിവാഹത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോവും. അതിനുകാരണവും വിരസത തന്നെ''. കുടുംബത്തിലെ മറ്റുള്ളവരുടെ ഇടപെടലും സെലിബ്രിറ്റി ബന്ധങ്ങളില്‍ വെല്ലുവിളി സൃഷ്ടിക്കാറുണ്ടെന്ന് വന്ദന അഭിപ്രായപ്പെടുന്നു.

Content Highlights: Explore the reasons behind high-profile divorces of South Indian and Bollywood celebrities, includin

Continue reading