നാഗവല്ലിയുടെ മനോഹര ചിത്രം വന്ന വഴി; പിന്നെ തെക്കിനിയും വിയറ്റ്‌നാം കോളനിയും | മണി സുചിത്ര അഭിമുഖം

നാഗവല്ലിയുടെ ചിത്രം, മണി സുചിത്ര
നാഗവല്ലിയുടെ ചിത്രം, മണി സുചിത്ര

ലയാള സിനിമയിലെ മികച്ച കലാസംവിധായകരുടെ എണ്ണമെടുത്താല്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് മണി സുചിത്രയുടേത്. നാല് പതിറ്റാണ്ടുകള്‍ നീണ്ട സിനിമാജീവിതത്തില്‍ റാംജിറാവ്‌ സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഈ കണ്ണികൂടി, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, ദേവാസുരം, മാന്നാര്‍ മത്തായി സ്പീക്കിങ്, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കാബൂളിവാല, ഫ്രണ്ടസ് തുടങ്ങി മലയാളത്തിലെയും തമിഴിലെയുമെല്ലാം ഒട്ടേറെ ഹിറ്റുകള്‍ മണി സുചിത്രയുടെ അക്കൗണ്ടിലുണ്ട്. ഫാസില്‍, സിദ്ദിഖ്-ലാല്‍, സത്യന്‍ അന്തിക്കാട്, കെ.ജി. ജോര്‍ജ്ജ്, ഹരികുമാര്‍, ഐ.വി. ശശി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 'വിയറ്റ്‌നാം കോളനി'യിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. തിരുവനന്തപുരത്തെ സുചിത്ര ആര്‍ട്ട് സ്റ്റുഡിയോയില്‍ നിന്നാണ് മണി സുചിത്ര എന്ന കലാകാരന്റെ തുടക്കം. സിനിമയില്‍ ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്ന ആകസ്മികമായി ഈ രംഗത്ത് എത്തിപ്പെടുകയായിരുന്നു. ഹരികുമാറിന്റെ 'ആമ്പല്‍പ്പൂവ്' ആയിരുന്നു അരങ്ങേറ്റ ചിത്രം.

''അഭിമുഖങ്ങളൊന്നും ഞാന്‍ നല്‍കാറില്ല. ഒരുപാട് പേര്‍ സമീപിച്ചിരുന്നു, എനിക്ക് ഒതുങ്ങി ജീവിക്കുന്നതാണ് ഇഷ്ടം. മറ്റുള്ളവരെപ്പോലെ ഒരുപാട് അനുഭവസമ്പത്തുണ്ടെന്നും അറിവുണ്ടെന്നും എനിക്ക് തോന്നുന്നില്ല. ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരില്‍ പലരും ഇന്ന് സിനിമയില്‍ സജീവമല്ല. ഫാസില്‍ ഇല്ല, സിദ്ദിഖും ലാലും വേര്‍പിരിഞ്ഞു. അതിനിടെ അന്യഭാഷയിലൊക്കെ ഏതാനും സിനിമകള്‍ ചെയ്തു. ഇന്ന് സിനിമയാകെ മാറിപ്പോയിരിക്കുന്നു. ഇന്ന് ബജറ്റിന്റെ പ്രശ്നം സിനിമയിലുണ്ടെന്ന് തോന്നുന്നില്ല. പണ്ട് കാലത്ത് അങ്ങനെ അല്ലായിരുന്നു. വളരെ കുറഞ്ഞ ബജറ്റാണ് സെറ്റിന് വേണ്ടി മാറ്റിവച്ചിരുന്നത്. ഞാനിപ്പോഴും സിനിമ വിട്ടിട്ടില്ല, ഭാവിയില്‍ ഒന്നു രണ്ട് പ്രൊജക്ടുകള്‍ ചെയ്യാനിരിക്കുന്നു.''- മണി സുചിത്ര സംസാരിച്ചു തുടങ്ങുകയാണ്. 

Content Highlights: mani suchitra art director interview, manichitrathazhu, Vietnam colony, Fazil, siddique lal

Continue reading