ജ്യൂസ് കടക്കാരനില്‍നിന്ന് കാസറ്റ് കിങ്ങിലേക്ക്, തെരുവില്‍ വെടിയേറ്റ് മരണം; സിനിമയെ വെല്ലുന്ന ജീവിതകഥ

ഗുല്‍ഷന്‍ കുമാര്‍
ഗുല്‍ഷന്‍ കുമാര്‍

1997, രാവിലെ 10:40, മാരുതി 1000-ല്‍ പടിഞ്ഞാറന്‍ അന്ധേരിയിലുള്ള ഓഫീസിലേക്ക് ഇറങ്ങിയതാണ് മ്യൂസിക് കമ്പനിയായ ടി സീരീസിന്റെ സ്ഥാപകന്‍ കാസറ്റ് കിങ് എന്നറിയപ്പെടുന്ന ഗുല്‍ഷന്‍ കുമാര്‍. വധഭീഷണിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ടി നിയോഗിച്ച ബോഡിഗാര്‍ഡ് അസുഖ ബാധിതനായതിനാല്‍ അന്ന് ഒപ്പമുണ്ടായിരുന്നില്ല. പോകുന്ന വഴിയ്ക്ക് ജിതേശ്വര്‍ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി ദര്‍ശനത്തിനായി അകത്തേക്കു പോയി. ശിവഭക്തന്‍ കൂടിയായ ഗുല്‍ഷന്‍ കുമാര്‍ അവിടത്തെ നിത്യസന്ദര്‍ശകനായിരുന്നു. തൊഴുത് പുറത്തേക്കു വന്ന ഗുല്‍ഷണിന്റെ മുന്നിലേക്ക് ഒരാള്‍ വന്ന് ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ ആവശ്യത്തിന് പൂജ ചെയ്തു കഴിഞ്ഞു, ഇനി മുകളില്‍ പോയി ചെയ്യാം.'

തൊട്ടുപിന്നാലെ നാലു യുവാക്കള്‍ ചുറ്റും വളഞ്ഞ് അദ്ദേഹത്തിനെതിരേ വെടിയുതിര്‍ത്തു. തൊട്ടടുത്ത വീടുകളില്‍ അഭയം തേടാന്‍ ഗുല്‍ഷന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കു കാലുകളില്‍ വെടിയേറ്റു. 16 ബുള്ളറ്റുകള്‍ ശരീരത്തില്‍ തുളച്ചു കയറിയ ഗുല്‍ഷന്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി മരണപ്പെട്ടു.

Content Highlights: gulshan kumar, T series, Indian film industry, Movie, cassette king, t series youtube, bhushan kumar

Continue reading