നയന്‍താര-ധനുഷ് തർക്കത്തിലെ വസ്തുതയെന്ത്? പകർപ്പവകാശനിയമം വ്യക്തിവിരോധത്തിനായി ദുരുപയോഗപ്പെടുത്തിയോ?

സിനിമയെ ഒട്ടേറെ സൃഷ്ടികളുടെ ഒരു സംയോജനമായാണ് പകര്‍പ്പവകാശനിയമം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയുമായി ബന്ധപ്പെട്ട എല്ലാ പകര്‍പ്പവകാശങ്ങളും ആ സിനിമയുടെ നിര്‍മാതാവിലാകണമെന്നില്ല. പ്രശസ്തതാരങ്ങളായ നയന്‍താരയും ധനുഷും ഉള്‍പ്പെട്ട പകര്‍പ്പവകാശ വിവാദങ്ങള്‍ ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ചില ബോധ്യങ്ങള്‍ പകരുന്നുണ്ട്.
പകര്‍പ്പവകാശ നിയമത്തെക്കുറിച്ചുള്ള വലിയ തെറ്റിദ്ധാരണ, ഈ നിയമം പകര്‍പ്പവകാശ ഉടമകളുടെ അവകാശങ്ങള്‍ക്കായിമാത്രമുള്ള ഒരു നിയമമാണ് എന്നതാണ്. അതിനപ്പുറം അത് സൃഷ്ടിയുടെ മഹിമയെയും സമൂഹത്തിന്റെ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുകകൂടി ചെയ്യുന്നുണ്ട്.
Content Highlights: Explainer of copyright act infringement of Dhanush andf Nayanthara case