സിനിമാക്കാരുടെ സ്വപ്നഭൂമിയായ കശ്മീര്‍ താഴ്‌വര; തിരിച്ചു തരൂ പാട്ടുകളിലെ ആ പറുദീസയെ

ആരാധനയിലെ ​ഗാനരം​ഗത്തിൽനിന്ന് | Photo: Screengab from youtube.com/@SuperHitGaane
ആരാധനയിലെ ​ഗാനരം​ഗത്തിൽനിന്ന് | Photo: Screengab from youtube.com/@SuperHitGaane

മ്മി കപൂര്‍ ആയിരുന്നു ഒരിക്കല്‍ സങ്കല്‍പ്പത്തിലെ കശ്മീര്‍ രാജകുമാരന്‍: ദാല്‍ തടാകത്തിലൂടെ ഒഴുകിപ്പോകുന്ന തോണിയില്‍ മലര്‍ന്നുകിടന്ന് ശര്‍മിളാ ടാഗോറിന്റെ വിടര്‍ന്ന കണ്ണുകളില്‍ നോക്കി 'യേ ചാന്ദ് സാ രോഷന്‍ ചെഹ്‌രാ സുല്‍ഫോം കാ രംഗ് സുനെഹ്‌രാ' എന്ന് ഹൃദയം തുറന്നു പാടുന്ന കശ്മീര്‍ കി കലിയിലെ ഷമ്മി. ഷാലിമാര്‍ ബാഗിലൂടെ ഓടിനടന്ന് 'മേരെ യാര്‍ ശബ്ബ ഖൈര്‍' എന്ന് പ്രണയപൂര്‍വം പാടി സൈരാബാനുവിനെ പാട്ടിലാക്കുന്ന ജംഗ്‌ലീയിലെ ഷമ്മി. ശ്രീനഗറിലെ ഉദ്യാനവീഥികളിലൂടെ, നദിയോരങ്ങളിലൂടെ രാജശ്രീയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം 'തും സേ അച്ഛാ കോന്‍ ഹേ' എന്ന് പാടി ചുവടുവെക്കുന്ന ജാന്‍വറിലെ  ഷമ്മി....  

ഓരോ ഷമ്മിക്കും ഓരോ രൂപം, ഓരോ ഭാവം. ശബ്ദം മാത്രം ഒന്ന്: മുഹമ്മദ് റഫിയുടെ സ്വര്‍ഗീയ നാദം. തീര്‍ന്നില്ല. കശ്മീരിന്റെ സ്വര്‍ഗീയ ലാവണ്യം ഒപ്പിയെടുത്ത വേറെയും ഗാനരംഗങ്ങളുണ്ട് ഓര്‍മയില്‍. ആരാധനയിലെ കോറാ കാഗസ് ഥാ യേ മന്‍ മേരാ (കിഷോര്‍ കുമാര്‍, ലത മങ്കേഷ്ക്കർ), ജബ് ജബ് ഫൂല്‍ ഖിലേയിലെ പര്‍ദേശിയോം സേ നാ അഖിയാം മിലാനാ (റഫി), കഭീ കഭീയിലെ കഭീ കഭീ മേരെ ദില്‍ മേ ഖയാല്‍ ആത്താ ഹേ (മുകേഷ്, ലത), കന്യാദാനിലെ ലിഖേ ജോ ഖത് തുജേ (റഫി), മേരെ സനമിലെ പുകാര്‍ത്താ ചലാ ഹൂ മേ (റഫി), ആര്‍സൂവിലെ ഏ നര്‍ഗിസേ മസ്താനാ (റഫി),  ഹിമാലയ് കി ഗോദ് മേയിലെ ചാന്ദ് സി മെഹബൂബാ (മുകേഷ്), കശ്മീര്‍ കി കലിയിലെ ദീവാന ഹുവാ ബാദല്‍ (റഫി, ആശ),  ഫിര്‍ വഹീ ദില്‍ ലായാ ഹൂമിലെ ലാഖോം ഹേ നിഗാഹ് മേ (റഫി), ആന്ധിയിലെ തെരെ ബിനാ സിന്ദഗി സേ (കിഷോര്‍, ലത), ഹസീനാ മാന്‍ ജായേഗിയിലെ ബേഖുദീ മേ സനം (റഫി),  ജാന്‍വറിലെ ലാല്‍ ഛഡീ മൈതാന്‍ ഘടീ (റഫി), ആപ് കി കസമിലെ ജയ് ജയ് ശിവശങ്കര്‍ (കിഷോര്‍)...

Content Highlights: Bollywoods Kashmir Songs and Memories

Continue reading