സിനിമയാണ് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ റിസ്‌ക്: ശ്രുതി ജയൻ

'ഒറ്റ സിനിമ ചെയ്ത് നിര്‍ത്താനായിരുന്നു പ്ലാന്‍. പക്ഷേ ഇപ്പോള്‍ ചെയ്തുചെയ്ത് 30 സിനിമയോളമായി.' പറയുന്നത് ശ്രുതി ജയനാണ്. താന്‍ സിനിമയില്‍ വരുന്നത് ഇഷ്ടമില്ലാതിരുന്ന വീട്ടുകാരെ ഒരുവിധം സമ്മതിപ്പിച്ചാണ് ശ്രുതി സിനിമയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. അതും ലിജോ ജോസ് പെല്ലിശ്ശേരി എന്ന, ആരാധകരേറെയുള്ള, സംവിധായകന്റെ ചിത്രത്തിലൂടെ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ അഭിനയയാത്ര ഇപ്പോള്‍ തെലുങ്കും ബോളിവുഡുമെല്ലാം എത്തിനില്‍ക്കുന്നു. നര്‍ത്തകികൂടിയായ ശ്രുതിക്ക് ഉള്ളില്‍ അടക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്വപ്‌നംകൂടിയുണ്ട്. സമീപഭാവിയില്‍ അത് നിറവേറ്റുമെന്നാണ് ശ്രുതി അടിയുറച്ച് വിശ്വസിക്കുന്നത്. ആ സ്വപ്‌നത്തേക്കുറിച്ചും തീയേറ്ററിലെത്തിയ പുതിയ ചിത്രമായ കുറുക്കനേക്കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമുമായി മനസുതുറക്കുകയാണ് ശ്രുതി.
കോണ്‍സ്റ്റബിളില്‍ നിന്ന് പ്രൊമോഷന്‍ കിട്ടി എസ്.ഐ ആയി
Content Highlights: actress sruthy jayan interview, sruthy jayan about her dream project