ടൈപ്പ് കാസ്റ്റിങ്ങിന്റെ ഭീകരത നേരിട്ടു, അച്ഛന്റെ വാക്കാണ് പിടിച്ചു നിര്‍ത്തിയത് | സുധീഷുമായി അഭിമുഖം

#സുധീഷ് \ ശ്രീലക്ഷ്മി മേനോൻ
സുധീഷ് | ഫോട്ടോ: വി.പി. പ്രവീൺ കുമാർ \ മാതൃഭൂമി
സുധീഷ് | ഫോട്ടോ: വി.പി. പ്രവീൺ കുമാർ \ മാതൃഭൂമി

സുധീഷ്. 36 വര്‍ഷത്തിലധികമായി മലയാള സിനിമയ്‌ക്കൊപ്പം നടന്ന് തുടങ്ങിയിട്ട്. 1987-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ അനന്തരം എന്ന ചിത്രത്തില്‍ അജയകുമാര്‍ എന്ന കഥാപാത്രമായി മലയാളികള്‍ക്ക് മുന്നിലെത്തിയ സുധീഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അടുത്തിടെ പുറത്തിറങ്ങിയ 2018 എന്ന ചിത്രത്തിലെ വര്‍ഗീസ്. ഇത്രയും വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്, വൈകി വന്ന അംഗീകാരങ്ങളെക്കുറിച്ച് ഏറെ സന്തോഷത്തിനിടയിലും സങ്കടപ്പെടുത്തുന്ന ഓര്‍മകളെക്കുറിച്ച് സുധീഷ് സംസാരിക്കുന്നു.

കരിയറില്‍ ഏറെ പ്രത്യേകതയുള്ള വര്‍ഷം 2018
 
2018  തൊട്ട് തന്നെയാണ് എനിക്ക് കുറേ നല്ല അവസരങ്ങള്‍ വന്നു തുടങ്ങിയത്.  സ്ഥിരമായി ചെയ്യുന്ന വേഷങ്ങളില്‍നിന്നു മാറി വ്യത്യസ്തമായ വേഷങ്ങള്‍ കിട്ടി തുടങ്ങിയ വര്‍ഷം കൂടിയാണത്. 'തീവണ്ടി'യാണ് അതില്‍ എടുത്ത് പറയേണ്ട ചിത്രം. അങ്ങനെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ കിട്ടത്തുടങ്ങിയപ്പോള്‍ തന്നെ എന്നെത്തേടി ഒരു സംസ്ഥാന അവാര്‍ഡും വന്നു ചേര്‍ന്നു. ഒരു അഭിനേതാവെന്ന നിലയില്‍ പഠിച്ച് ചെയ്യാനുള്ള കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങിയ വര്‍ഷമാണ്. അങ്ങനെ 2018 എന്ന വര്‍ഷത്തില്‍ രണ്ടാമത് തുടങ്ങി ഇപ്പോള്‍ 2018 എന്ന ചിത്രത്തിലെത്തി നില്‍ക്കുന്നു.

Content Highlights: actor sudheesh interview, sudheesh about his film careers

Continue reading