'അനുശോചന സന്ദേശം തീരുമ്പോള്‍ നായനാര്‍ പൊട്ടിക്കരഞ്ഞു'; മലയാളം ടെലിവിഷൻ നാൽപതിലെത്തുമ്പോൾ

#കെ.കുഞ്ഞികൃഷ്ണന്‍
കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രം| ഫോട്ടോ: മാതൃഭൂമി
കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രം| ഫോട്ടോ: മാതൃഭൂമി

1985 ജനുവരി ഒന്നാം തീയതി ആരംഭിച്ച മലയാളം ടെലിവിഷന്‍ പ്രക്ഷേപണത്തിന് 40 കൊല്ലം തികയുന്നു. മലയാളം ടെലിവിഷന്‍ പരിപാടികള്‍ മാസത്തിലൊരിക്കല്‍ മദ്രാസ് ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്ന് 1975 മുതല്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഇപ്പോള്‍, സാങ്കേതികവിദ്യയിലുണ്ടായ വമ്പിച്ച പരിണാമങ്ങളിലൂടെ തത്സമയം കണക്ടിവിറ്റി (connectivity) സാധ്യമാവുകയും നിരവധി ചാനലുകളിലൂടെ തത്സമയപ്രക്ഷേപണം നടക്കുകയും ചെയ്യുമ്പോള്‍ ഒരു പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുക എന്നതിന് വലിയ പുതുമയൊന്നുമില്ല. മലയാളം ടെലിവിഷന്‍ ചാനല്‍-ദൂരദര്‍ശന്‍ കേന്ദ്രം-തിരുവനന്തപുരത്തെ കുടപ്പനക്കുന്നില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങിയത് അക്കാലത്ത് ചരിത്രസംഭവമായിരുന്നു.

തിരുവനന്തപുരം, അഹമ്മദാബാദ്, ഗുവഹാട്ടി എന്നീ മൂന്ന് സംസ്ഥാനതലസ്ഥാനങ്ങളിലെ ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ നിന്ന് അതതുഭാഷകളില്‍ പ്രക്ഷേപം തുടങ്ങാനായിരുന്നു വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന്റെ പദ്ധതി. തിരുവനന്തപുരം കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1982 ആദ്യം തന്നെ തുടങ്ങിയിരുന്നു. 1982 നവംബര്‍ 19 മുതല്‍ ഡിസംബര്‍ നാലുവരെ നീണ്ടുനിന്ന ഏഷ്യന്‍ ഗെയിംസ് പ്രക്ഷേപണകാലം തൊട്ട് തിരുവനന്തപുരത്ത് 25 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം സിഗ്നലുകള്‍ കിട്ടുന്ന ഒരു ശക്തി കുറഞ്ഞ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹി ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നുളള ഹിന്ദി പരിപാടികളായിരുന്നു റിലെ ചെയ്തിരുന്നത്.

Content Highlights: Celebrating 40 years of Malayalam TV broadcasting. Discover the challenges and triumphs

Continue reading