'കടൽ രംഗം പശ്ചാത്തല സംഗീതത്തോടെ കണ്ടുകഴിഞ്ഞതും ജൂഡ് കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു'

നൂറു കോടി കളക്ഷൻ എന്ന മാന്ത്രികസംഖ്യയും കടന്ന് കുതിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് ചിത്രം '2018'. ഹൗസ്ഫുൾ ഷോകളും എണ്ണമറ്റ നൈറ്റ് ഷോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും വഴിമരുന്നിടുമ്പോൾ ഇതെല്ലാം കണ്ടും മനസിലാക്കിയും അളവറ്റ് സന്തോഷിക്കുകയാണ് '2018'-ന്റെ സംഗീതസംവിധായകൻ നോബിൻ പോൾ. നിരവധി സൂപ്പർ ഹിറ്റ് കന്നഡ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും '2018' നോബിന്റെ ആദ്യ മലയാള സിനിമയാണ്. അതിന് കാരണമായതാകട്ടെ നോബിന്റെ കഴിഞ്ഞ ചിത്രമായ '777 ചാർലി'യും. ഹിറ്റാവുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഈ രീതിയിലുള്ള വരവേല്പ് '2018'-ന് കിട്ടുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചില്ലെന്ന് പറയുകയാണ് ഈ കോട്ടയം കളത്തിപ്പടിക്കാരൻ.
'777 ചാർലി' വഴി വന്ന '2018'
Content Highlights: 2018 music director nobin paul interview, nobin paul songs, jude anthany joseph, tovino thomas