മദ്യലഹരിയിൽ എനിക്കുവേണ്ടി പാട്ടെഴുതിയിട്ടില്ല വയലാർ, മറിച്ചുള്ളതെല്ലാം നുണ; അന്ന് ദേവരാജൻ പറഞ്ഞു

"ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ആര്?'' -- കുഴക്കുന്ന ചോദ്യം. മറ്റേതെങ്കിലും പാട്ടെഴുത്തുകാരനായിരുന്നെങ്കിൽ ഉപായത്തിൽ ഒഴിഞ്ഞുമാറിയേനെ. പക്ഷേ, വയലാർ രാമവർമ്മ ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞു: "ദേവരാജൻ-- അല്ലാതാര്?''
പഴയ മദിരാശിയിൽനിന്ന് 1960-കളുടെ അവസാനം പുറത്തിറങ്ങിയിരുന്ന 'അന്വേഷണം'' മാസികയിൽ അച്ചടിച്ചുവന്ന ആ മറുപടി ആവേശപൂർവം ഓർത്തെടുക്കേ ദേവരാജൻ മാസ്റ്ററുടെ മുഖത്ത് വിരിഞ്ഞ അപൂർവ മന്ദസ്മിതം മറന്നിട്ടില്ല. വയലാറിനെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമേ മാസ്റ്ററുടെ മുഖം അത്രയും പ്രകാശിച്ചു കണ്ടിട്ടുള്ളൂ.
Content Highlights: Remembering the profound friendship and artistic collaboration between legendary lyricist Vayalar Ramavarma and music composer G. Devarajan. A tribute to their timeless contributions to Malayalam music.