കൂട്ടുകാരനെ കാമുകനാക്കി മാറ്റിയ പാട്ട്

പാട്ടു പാടിനിർത്തി സദസ്സിനെ വണങ്ങിയ ശേഷം വേദിയിൽ നിന്ന് ഗായിക പിൻവാങ്ങിയപ്പോൾ തൊട്ടടുത്തിരുന്ന കൂട്ടുകാരൻ കാതിൽ പറഞ്ഞു: "വാ നമുക്ക് സ്റ്റേജിന്റെ പിന്നിൽ പോയി അവളെ കാണാം."
അത്ഭുതമായിരുന്നു എനിക്ക്. ആകെ ബഹളമയമാണ് അന്തരീക്ഷം. പോരാത്തതിന് വിദ്യാർഥികൾ തമ്മിൽ പരസ്പരമുള്ള പോർവിളികളും. ഏതു നിമിഷവും അടി പൊട്ടിയേക്കാം. ഈ തിരക്കിനിടയിലൂടെ ഇടിച്ചുകയറി ഒരു പരിചയവുമില്ലാത്ത പാട്ടുകാരിയെ ചെന്ന് കാണേണ്ട കാര്യമെന്ത്? ഇവനെന്തിന്റെ വട്ടാണ് ?