ഭാസ്കരൻ മാഷ് കടമെടുത്ത കൽവത്തിക്കാരൻ, ലാലിന്റെ പാട്ടിന് പിന്നിലെ പരീക്കുട്ടി

പേര് സുൽത്താൻ, കാഴ്ചയിൽ പരുക്കൻ. കരുത്തുറ്റ മാസപേശികളുടെ ഉടമ. എങ്കിലും പെരുമാറ്റത്തിൽ അങ്ങേയറ്റം സൗമ്യൻ. 'തീർച്ചായില്ല ജനം' എന്ന പാട്ട് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ തെളിയുക സുൽത്താന്റെ രൂപവും ശബ്ദവുമാണ്. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന്റെ മുറ്റത്ത് കൂട്ടിയിട്ടിരുന്ന വിറകുകൾ ഒന്നൊന്നായി വെട്ടിമുറിച്ച് ഒതുക്കിവെക്കുന്നു പാലക്കാട്ടുനിന്ന് ചുരം കയറി വയനാട്ടിൽ തൊഴിൽ തേടിയെത്തിയ സുൽത്താൻ. ഒപ്പം ഒരു പാട്ട് ആസ്വദിച്ച് മൂളുന്നു.
'തീർച്ചായില്ല ജനം നേർച്ച കാണുമ്പോളൊരാന
വിരണ്ടതിനാളുകളോടീട്ട്
ഇതെന്തൊരു തൊന്തരവാണിത് കേള്..'
Content Highlights: Reveals the true origin of the famous song 'Theerchayilla Janam' attributed to Kannan Pareekkutty., Details how P. Bhaskaran adapted folk lyrics for the 1960 movie 'Neelisali'., Explores the cultural significance of Pareekkutty's folk works and their impact on Malayalam cinema., Highlights the evolution of the song through different eras, including the 1999 'Usthad' version.