'എന്റെ മുഖം പോയി': രജനിയുടെ ഡ്യൂപ്പ് അലറിക്കരഞ്ഞു; സെറ്റിനെ പൂർണമായും തീ വിഴുങ്ങി

#ഭാനുപ്രകാശ്
സൂപ്പർ സുബ്ബരായനും ത്യാഗരാജനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
സൂപ്പർ സുബ്ബരായനും ത്യാഗരാജനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

മനുഷ്യരുടെയും മൃഗങ്ങളുടെയും പച്ചമാംസം ഒന്നിച്ച് വെന്തുരുകിയതിന്റെ ഗന്ധമായിരുന്നു ഹേം നാഗ് പ്രൊഡഡക്ഷന്‍സിന്റെ കാളിക്ക്. രജനീകാന്തിനെ നായകനാക്കി തമിഴിലും തെലുങ്കിലും കാളി ചെയ്യുമ്പോള്‍ സംവിധായകന്‍ ഐ.വി. ശശിയുടെയെന്നപോലെ ത്യാഗരാജന്റെയും പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു മാസങ്ങള്‍ക്കു മുമ്പേ കാളിയിലെ ആക്ഷന്‍ സ്വീക്വന്‍സുകളെക്കുറിച്ച് ശശിയും ത്യാഗരാജനും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ മഹേന്ദ്രന്റെതായിരുന്നു തിരക്കഥ. പാംഗ്രൂവ് ഹോട്ടലില്‍ വെച്ച് ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഐ.വി. ശശി ഒരു കാര്യം മാത്രമേ ത്യാഗരാജനോട് ആവര്‍ത്തിച്ചു പറഞ്ഞുള്ളൂ: 
'ക്ലൈമാക്സ് അങ്ങേയറ്റം പുതുമ നിറഞ്ഞതാവണം.'

അക്കാലത്ത് ഹോളിവുഡിലും ബോളിവുഡിലുമായി ആക്ഷന്‍ സിനിമകളുടെ ആവിഷ്‌കാരത്തില്‍ വന്ന വലിയ മാറ്റങ്ങള്‍ തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമൊക്കെ പുറത്തിറങ്ങിയ ആക്ഷന്‍ചിത്രങ്ങളിലും ദൃശ്യമായിരുന്നു. പക്ഷേ, കാളിക്ക് വേണ്ടിയൊരുക്കിയ ക്ലൈമാക്സ് രംഗം ത്യാഗരാജന്‍ വിവരിച്ചപ്പോള്‍ ഐ.വി. ശശി അദ്ഭുതപ്പെട്ടു. ഒരു ഭാഷാചിത്രത്തിലും അതുവരെ അങ്ങനെയൊരു ദൃശ്യം ശശി കണ്ടിട്ടില്ല. ചിത്രകാരന്‍ കൂടിയായ ശശി ആ സ്വീക്വന്‍സുകള്‍ അപ്പോള്‍ത്തന്നെ പാംഗ്രൂവിലിരുന്ന് വരച്ചു. ചിത്രത്തിലെ ഉപനായകവേഷം തമിഴില്‍ വിജയകുമാറും തെലുങ്കില്‍ ചിരഞ്ജീവിയുമാണ് ചെയ്തത്. രാജാറാം എന്ന വില്ലനെ ഇരുഭാഷകളിലും സത്യനാരായണയാണ് അവതരിപ്പിച്ചത്.

Content Highlights: Rajinikanth Kali Stunt Accident Film Tragedy I.V. Sasi Thyagarajan Super Subbarayan M.G. R

Continue reading