പ്രതീക്ഷയോടെ സംവത് 2081: മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 335 പോയന്റ് നേട്ടം

Photo:Gettyimages
Photo:Gettyimages

പ്രതീക്ഷ ഉണര്‍ത്തി പുതുവര്‍ഷം. സംവത് 2081നെ വരവേറ്റത് മികച്ച നേട്ടത്തോടെ. നിക്ഷേപത്തിന് ശുഭകരമായി കരുതുന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് ഉയര്‍ന്നത് 335 പോയന്റ്. നിഫ്റ്റിയാകട്ടെ 24,299.55 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 

700 പോയന്റ് നേട്ടത്തോടെയായിരുന്നു സെന്‍സെക്‌സില്‍ വ്യാപാരത്തിന് തുടക്കമിട്ടത്. നഷ്ടത്തിന്റെ നീണ്ട വ്യാപാര ദിനങ്ങള്‍ക്കു ശേഷം സെക്ടറല്‍ സൂചികകളിലുടനീളം വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. 

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും തരക്കേടില്ലാത്ത നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. എനര്‍ജി, എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ തുടങ്ങിവ ഒരു ശതമാനത്തിനടുത്ത് ഉയരുകയും ചെയ്തു. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, നെസ്‌ലെ ഇന്ത്യ, ടാറ്റ സ്റ്റീല്‍, കൊട്ടക് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 

നിക്ഷേപിക്കാന്‍ 10 ഓഹരികള്‍| Diwali Picks

Content Highlights: Nifty at 24,300, Sensex up 335 pts; all sectors in the green