ഇനിയും കുതിക്കാന്‍ ഇടത്തരം ചെറുകിട ഓഹരികള്‍

#വിനോദ് നായര്‍
Mathrubhumi creative
Mathrubhumi creative

ട്രേഡിംഗ് മിതമായ നിരക്കിനു മുകളിലാണെന്നു കരുതുന്ന ചില മേഖലകളില്‍ വില്‍പന സമ്മര്‍ദം ഉണ്ടായതൊഴിച്ചാല്‍ ആഴ്ചയിലുടനീളം ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനം ഊഷ്മളമായിരുന്നു. ഇടത്തരം, ചെറുകിട ഓഹരികള്‍ മുന്നേറാന്‍ തുടങ്ങുമ്പോള്‍ വിപണിയില്‍ ആവേശം അതിരുവിട്ടുയരാറുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ ഗുണപരമായ കുതിപ്പില്‍നിന്ന് മോശം ഘട്ടത്തിലേക്കും തിരിച്ചും എപ്പോഴാണ് നീങ്ങുകയെന്നു തീര്‍ത്തുപറയുക ദുഷ്‌കരം.  കമ്പനിയുടെ വളര്‍ച്ച, വ്യവസായത്തിലെ പ്രവണതകള്‍ എന്നിവ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും ദീര്‍ഘകാല ധന വിവരങ്ങള്‍ മനസിലാക്കുകയും, ഓഹരികള്‍ വാങ്ങണോ, നിലനിര്‍ത്തണോ, വില്‍ക്കണോ എന്നു തീരുമാനിക്കുന്നതിലെ റിസ്‌കുകള്‍ നന്നായി വിലയിരുത്തുകയും ചെയ്യുക എന്നതാണ് സാധ്യമായ ഏക സമീപനരീതി.

കുതിപ്പ് മുകളിലോട്ടായാലും താഴേക്കായാലും ഇടത്തരം, ചെറുകിട ഓഹരികളില്‍ സമൃദ്ധി ദൃശ്യമാകാറുണ്ട്. ഇക്കാരണത്താല്‍ ഹ്രസ്വകാലയളവില്‍ ഇവ കൂടിയതോതിലുള്ള അസ്ഥിരത കൊണ്ടുവരും. എന്തൊക്കെയായലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അവയ്ക്കെപ്പോഴും നേട്ടമുണ്ടാകാറുണ്ട്. ഒന്നാംനിര വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളുടെ 10 വര്‍ഷ ആദായം  13 ശതമാനം, 19 ശതമാനം, 16 ശതമാനം എന്ന ക്രമത്തിലാണെന്നത് ശ്രദ്ധേയമാണ്.

Content Highlights: Mid and smallcaps still have room for growth

Continue reading