യു.പി.ഐ. ഇടപാടിൽ സർവകാല റെക്കോഡ്: ഒക്ടോബറിലെ മൂല്യം 31.53 ലക്ഷം കോടി

ഒക്ടോബറിൽ യു.പി.ഐ. ഇടപാട് മൂല്യം റെക്കോഡ് ഭേദിച്ചു. രാജ്യത്തെ സാമ്പത്തിക ചരിത്രത്തിലാദ്യമായി പ്രതിദിന ഇടപാട് മൂല്യം 1.01 ലക്ഷം കോടി പിന്നിട്ടു. ഒക്ടോബറിൽ 31.53 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഉത്സവ സീസണിലെ ഉപഭോഗവും ഡിജിറ്റൽ ഇടപാടുകളിലെ വർധനവുമാണ് കാരണം.
കാലയളവ് |
|---|
ഇടപാട് മൂല്യം
2025 ഒക്ടോബർ
₹27.27 ലക്ഷം കോടി
2026 സെപ്റ്റംബർ
₹29.37 ലക്ഷം കോടി
2026 ഒക്ടോബർ
₹31.53 ലക്ഷം കോടി
കഴിഞ്ഞ വർഷം ഒക്ടോബറിലെ ഇടപാട് മൂല്യം 27.27 ലക്ഷം കോടിയായിരുന്നു. ഇതുപ്രകാരം 15.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം നവംബറിന്റെ തുടക്കത്തിലും ഇടപാടുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ നാലു ദിവസങ്ങളിൽ മാത്രം പ്രതിദിന യു.പി.ഐ. ഇടപാട് മൂല്യം 1.29 ലക്ഷം കോടി രൂപ എന്ന റെക്കോഡ് നിലവാരത്തിലെത്തി. ഒക്ടോബറിലെ 1.01 ലക്ഷം കോടിയെന്ന പ്രതിദിന ശരാശരിയേക്കാൾ കൂടുതലാണിത്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽ, വസ്ത്രം, പലചരക്ക്, സ്വർണാഭരണം, യാത്ര, സമ്മാനങ്ങൾ എന്നിവയ്ക്കായാണ് വൻതോതിൽ ഇടപാടുകൾ നടന്നിട്ടുള്ളത്. മെട്രോ നഗരങ്ങൾക്കപ്പുറം രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും യു.പി.ഐ. ഇടപാടുകൾ വർധിച്ചിട്ടുണ്ട്.
Content Highlights: October UPI transaction value reached an all-time high of 31.53 lakh crore rupees., Daily average transaction value crossed 1.01 lakh crore rupees for the first time., A 15.6 percent growth was recorded compared to October of the previous year., Festive season demand and increased digital adoption in tier-2 and tier-3 cities fueled the growth.