ഇന്ഡെല് മണി എന്സിഡിക്ക് ഒന്നര ഇരട്ടിയിലധികം വരിക്കാര്

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്ഡെല് മണിയുടെ അഞ്ചാമത് പബ്ലിക് ഇഷ്യു 156.51 ശതമാനം അധിക വരിക്കാരെ നേടി. 1000 രൂപ വീതം മുഖ വിലയുള്ള 75 കോടി രൂപയുടെ കടപ്പത്രങ്ങളാണ് (NCD) കമ്പനി പുറത്തിറക്കിയത്. പ്രതീക്ഷിച്ചതിനേക്കാള് ഒന്നര ഇരട്ടിയിലേറെ വരിക്കാരെ ലഭിക്കുകയും ചെയ്തു. ഇഷ്യുവിന്റെ അവസാന ദിനം 117.38 കോടി രൂപയുടെ കടപ്പത്രങ്ങള് സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
റിഡീം ചെയ്യുമ്പോള് പ്രതിവര്ഷം 13.44 ശതമാനം വരെ നേട്ടം നല്കുന്ന എന്സിഡി കടപ്പത്രങ്ങളുടെ സബ്സ്ക്രിബ്ഷന് 2024 ഒക്ടോബര് 21 ന് തുടങ്ങി നവംബര് 4 നാണ് ക്ലോസ് ചെയ്തത്. ഇവ നവംബര് 11 നോ അതിനു ശേഷമോ മുംബൈ സ്റ്റോക് എക്സ്ചേഞ്ചില് ലിസ്റ്റ് ചെയ്യപ്പെടുമെന്നു കരുതുന്നു.
75 കോടി രൂപ വരെ പരിധിയുള്ള ഈ കടപ്പത്രങ്ങള് പരമാവധി 150 കോടി രൂപ വരെ അധികമായി സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ക്രിസില് റേറ്റിംഗില് ഇവയ്ക്ക് ട്രിപ്പിള് ബി പ്ലസ് ലഭിച്ചിട്ടുണ്ട്. വിവിറെ ഫിനാന്ഷ്യല് സര്വീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റ ലീഡ് മാനേജര്മാര്.
Content Highlights: Indel Money’s NCD got oversubscribed by 1.5 times