അഞ്ച് കോടിയും ഫ്‌ളാറ്റും വേണം- അതൃപ്തി അറിയിച്ച് ഒളിമ്പിക്‌സ് മെഡല്‍ ജേതാവിന്റെ പിതാവ്

Photo: PTI
Photo: PTI

72 വര്‍ഷങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയിലേക്ക് ഒളിംമ്പിക്സ് മെഡല്‍ എത്തിച്ച സ്വപ്നില്‍ കുശാലെക്ക് ഹരിയാണ നല്‍കിയ സമ്മാനത്തില്‍ അതൃപ്തി അറിയിച്ച് പിതാവ്. മഹാരാഷ്ട്രയെക്കാളും ചെറിയ സംസ്ഥാനമാണ് ഹരിയാണ. എന്നിട്ട് പോലും അവിടുത്തെ സര്‍ക്കാര്‍ മെഡല്‍ ജേതാക്കള്‍ക്ക് വലിയ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അഞ്ച് കോടി രൂപയും ഛത്രപതി ശിവജി മഹരാജ് സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്ത് ഒരു ഫ്ളാറ്റും മകന്റെ അഭിമാനകരമായ നേട്ടത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കണമെന്നാണ് സ്വപ്നിലിന്റെ പിതാവിന്റെ ആവശ്യം. കഴിഞ്ഞ പാരിസ് ഒളിമ്പിക്സില്‍ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങില്‍ വെങ്കല മെഡല്‍ ജേതാവാണ് സ്വപ്നില്‍ കുസാലെ. 

സ്വര്‍ണ്ണ മെഡല്‍ ജേതാവിന് അഞ്ച് കോടി, വെള്ളി മെഡല്‍ ജേതാവിന് മൂന്ന് കോടി, വെങ്കല മെഡല്‍ ജേതാവിന് രണ്ട് കോടി എന്നിങ്ങനെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിനുതന്നെ അഭിമാനമായി മാറി വിജയികളായവര്‍ക്ക് സമ്മാന തുകയില്‍ വേര്‍തിരിവ് കാണിക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും സ്വപ്നിലിന്റെ പിതാവ് പറഞ്ഞു. 

പാവപ്പെട്ട കുടുബത്തിലേതായതു കൊണ്ടാണ് സമ്മാനതുക കുറഞ്ഞതെന്നും എംഎല്‍എയുടെയോ മന്ത്രിയുടെയോ മകന്‍ ആയിരുന്നെങ്കില്‍ കുറഞ്ഞ സമ്മാനതുക നല്‍കുമോ എന്നും സ്വപ്നിലിന്റെ പിതാവ് ചോദിക്കുന്നു. ഒളിമ്പിക്സില്‍ അഭിമാന നേട്ടം കൈവരിച്ചതിന് ശേഷം ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്ന പോസ്റ്റിലേക്ക് റെയില്‍വേ സ്വപ്നിലിന്ന പ്രൊമോഷന്‍ നല്‍കിയിരുന്നു.
 

Content Highlights: 5 crore and Flat in Pune Paris Olympics 2025 medalists father makes staggering demand