മ്യൂച്വല്‍ ഫണ്ടല്ല, പി.എം.എസുമല്ല: വരുന്നു എസ്.ഐ.എഫ്, നിങ്ങള്‍ നിക്ഷേപം നടത്തുമോ? കൂടുതല്‍ അറിയാം

മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പോര്‍ട്‌ഫോളിയോ മാനേജുമെന്റ് സേവനങ്ങള്‍(പിഎംഎസ്)ക്കുമിടയിലുളള പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ സെബി അവതരിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതലാണ് വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക.
സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് (എസ്‌ഐഎഫ്)എന്ന് പേരിട്ടിട്ടുള്ള പുതിയ പദ്ധതിയുടെ നിയന്ത്രണം പൂര്‍ണമായും സെബിക്കാണ്. മ്യൂച്വല്‍ ഫണ്ട് ഹൗസുകളാകും പദ്ധതി അവതരിപ്പിക്കുക.
Content Highlights: What does Sebi’s new asset class Specialized Investment Fund offer