സോപ്പ് മുതൽ ബഹിരാകാശം വരെ; പൂട്ടും താക്കോലും തലവര മാറ്റിയ ഗോദ്റേജിന്റെ കഥ

നാട്ടില്‍ മോഷണം പെരുകുന്നത് സൗഭാഗ്യമാക്കി മാറ്റിയ ഒരു കമ്പനി. പൂട്ടിലും താക്കോലിലും തുടങ്ങി സേഫിലൂടേയും സോപ്പിലൂടേയും വളര്‍ന്ന് ബഹിരാകാശം വരെ വളര്ന്നുനില്ക്കുന്ന ഗോദ്റേജിന്റെ ചരിത്രത്തിന് സമാനതകൾ ഏറെയില്ല. ഇന്ത്യയുടെ സ്വദേശി പ്രസ്ഥാനത്തിന്റെ തുടക്കത്തിനൊപ്പമാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പാരമ്പര്യമുള്ള വ്യവസായ ഗ്രൂപ്പുകളിലൊന്നായ ഗോദ്റേജിന്റെ പേരും കൂട്ടിവായിക്കേണ്ടത്.
അഭിഭാഷകനായിരുന്ന ആര്‍ദേഷിര്‍ ഗോദ്റെജും സഹോദരനായ പിര്‍ജോഷ ബുര്‍ജോര്‍ജിയും ചേര്‍ന്ന് 1897ലാണ് ഗോദ്റേജ് എന്ന കമ്പനി സ്ഥാപിച്ചത്. വക്കീലായിരുന്നെങ്കിലും സ്വന്തമായി ബിസിനസ്സ് ചെയ്യണമെന്ന ആഗ്രഹം ആര്ദേഷിറിനെ ലോക്ക് കച്ചവടത്തിലേക്കെത്തിക്കുകയായിരുന്നു. അന്ന് പൂട്ടും താക്കോലും ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് അത്ര പരിചയമുള്ള ഒന്നായിരുന്നില്ല. അതുവരെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഉപകരണം സ്വന്തമായി നിര്മിച്ചുനോക്കണമെന്ന തീരുമാനമാണ് ഇന്ത്യയിലെ 'ലോക്ക് വിപ്ലവത്തിന്' തുടക്കമിട്ടത്.
Content Highlights: The History of Godrej group, brand chronicles, brand stories