എഥനോൾ കലർത്തിയ പെട്രോൾ പിൻവലിക്കണം -വെപ്കോ

മഞ്ചേരി: ഇന്ത്യയിൽ വിതരണംചെയ്യുന്ന എഥനോൾ കലർന്ന പെട്രോൾ സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇതു പിൻവലിച്ച് ഇന്ധനത്തിന്റെ ശുദ്ധത ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്‌മയായ വർക്കേഴ്സ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കോൺഗ്രസ് (വെപ്കോ) കൺവെൻഷൻ ആവശ്യപ്പെട്ടു. ഡി.എ. ഹരിഹരൻ ഉദ്ഘാടനംചെയ്തു. ഹുസൈൻ വല്ലാഞ്ചിറ അധ്യക്ഷനായി. എം.പി. സോമശേഖരൻ, ഹനീഫ പുല്ലൂർ, സുബൈർ വീമ്പൂർ, കെ.കെ. രാധാകൃഷ്ണൻ, ടി.എസ്. ഡാനിഷ്, കെ.എം. രാജേഷ് കുമാർ, എ.പി. അബ്ബാസ്, എം. അബ്ദുൾ ഫത്താഹ്, പി. മണികണ്ഠൻ, സാജൻ പള്ളിമൺ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Congress-aligned service organisation WEPCO demands the withdrawal of ethanol-blended petrol in India to ensure fuel purity.