ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിൽ എസ്.പി.സി. കേഡറ്റുകളുടെ ബാലവിവാഹ വിരുദ്ധ പ്രതിജ്ഞ

ബാലവിവാഹ വിരുദ്ധ പ്രതിജ്ഞയെടുക്കുന്ന ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിലെ എസ്.പി.സി. കേഡറ്റുകൾ
ബാലവിവാഹ വിരുദ്ധ പ്രതിജ്ഞയെടുക്കുന്ന ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിലെ എസ്.പി.സി. കേഡറ്റുകൾ

കൊളത്തൂർ: ബാലവിവാഹത്തിനെതിരെ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും പ്രതിജ്ഞയും നടത്തി.

സ്കൂളിൽ നടന്ന പരിപാടിയിൽ ബാലവിവാഹം മൂലം കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും സ്വപ്നങ്ങളും എങ്ങനെ നശിക്കുന്നുവെന്ന് അധ്യാപകനായ അഖിൽ സാബു വിശദീകരിച്ചു.

മുഴുവൻ കേഡറ്റുകളും പ്രതിജ്ഞയെടുത്തു. സി.പി.ഒ. മുല്ലപ്പള്ളി ഇബ്രാഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.പി.സി ഓഫീസറായ സിന്ധു പുളിക്കൽ സംസാരിച്ചു.

Content Highlights: Student Police Cadets at Cherukulamba IKTHSS took an anti-child marriage pledge and organized an awareness session on the issue.