എസ്.കെ.എസ്.എസ്.എഫ്. സഹചാരികേന്ദ്രം വാർഷികം

മങ്കട: എസ്.കെ.എസ്.എസ്.എഫ്. മക്കരപ്പറമ്പ് ക്ലസ്റ്ററിനു കീഴിലുള്ള സഹചാരി കേന്ദ്രം വാർഷികാഘോഷം സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കെ.ടി. മജീദ് ഫൈസി അധ്യക്ഷതവഹിച്ചു. അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫൈസൽ തങ്ങൾ ജീലാനി പ്രാർഥനയ്ക്ക് നേതൃത്വംനൽകി. കെ. ഹുസൈൻ, ബഷീർ ഫൈസി, കെ. സെയ്ദ് ഫൈസി, കെ.ടി. ഉസ്മാൻ മുസ്ലിയാർ, ഹുസൈൻ ദാരിമി, കെ.പി. മരക്കാർ ഹാജി എന്നിവർ പ്രസംഗിച്ചു.
Content Highlights: The annual celebration of the SKSSF Sahachari Kendra was inaugurated by Sayyid Sabiqali Shihab Thangal in Mankada.