പൊറൂക്കര ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം

പൊറൂക്കര ഹരിതഗ്രാമം പദ്ധതി  
എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. സിന്ധു
ഉദ്ഘാടനം ചെയ്യുന്നു.
പൊറൂക്കര ഹരിതഗ്രാമം പദ്ധതി എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. സിന്ധു ഉദ്ഘാടനം ചെയ്യുന്നു.

എടപ്പാൾ: ദീർഘകാല ലക്ഷ്യങ്ങളോടുകൂടി ആസൂത്രണംചെയ്ത പൊറൂക്കര ഹരിതഗ്രാമം പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി. സിന്ധു ഉദ്ഘാടനംചെയ്തു.

പൊതുവിടങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവത്‌കരിക്കുക, വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക, ജൈവമാലിന്യം ജൈവവളമാക്കി കൃഷിക്ക് ഉപയുക്തമാക്കുക, സൗരോർജവും മഴവെള്ളവും പരമാവധി ഉപയോഗിച്ചുകൊണ്ട് ഊർജ-ജലദൗർലഭ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡ് മെമ്പർ അഡ്വ. കെ. വിജയൻ അധ്യക്ഷതവഹിച്ചു.

പി.കെ. മുരുകേശൻ, ഗീത മനോജ്, റീജ, അഷറഫ്, മണികണ്ഠൻ കുറ്റിത്ര, അബ്ദു കഴുങ്കിൽ, രവി ചുങ്കത്ത്, കെ. ശ്രീനിവാസൻ, ഉമ്മർ, മഞ്ജു കുറ്റിത്ര, സോന, നെബീല നാസർ എന്നിവർ പ്രസംഗിച്ചു.

Content Highlights: Panchayat President K.P. Sindhu inaugurated the Porookkara Haritha Gramam green project aimed at waste management and sustainability in Edappal.