പൂർവവിദ്യാർഥി-പൂർവാധ്യാപകസംഗമം സംഘടിപ്പിച്ചു

പാണ്ടിക്കാട്: പുക്കൂത്ത് ജി.എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവവിദ്യാർഥി-പൂർവാധ്യാപകസംഗമം നടത്തി. അധ്യാപകരെയും മുതിർന്ന പൂർവവിദ്യാർഥികളെയും ആദരിക്കൽ, അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായി നടന്നു. പഠിച്ചിറങ്ങിയവരും, അധ്യാപകരും ഉൾപ്പെടെ 1500-ഓളം പേർ സംഗമത്തിന്റെ ഭാഗമായി. പ്രായത്തിന്റെ അവശതകളെമറന്ന് ബാല്യകാല ഓർമ്മകൾ പുതുക്കിയും ബാല്യകാല സുഹൃത്തുക്കളുമായി ഓർമ്മകൾ പങ്കുവെച്ചും ഒരു ദിനം കൂടുതൽ ആസ്വാദ്യകരമാക്കി.
എൺപതുകൾ പിന്നിട്ടവർക്കാണ് സംഗമം കൂടുതൽ ആനന്ദം പകർന്നത്. അഞ്ചാം ക്ലാസ്സിന്റെ പടിയിറങ്ങിപ്പോയവരിൽ പലരും പതിറ്റാണ്ടുകൾ പിന്നിട്ട് ആദ്യമായി മാതൃവിദ്യാലയത്തിലേക്കുതന്നെ തിരിച്ചെത്തുന്ന കാഴ്ച വേറിട്ട അനുഭവങ്ങളാണ് സമ്മാനിച്ചത്.
നൂറാം വാർഷികാഘോഷത്തിനായി വിവിധ മേഖലകളിലായി സഹകരിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രോഹിൽനാഥ് സംഗമം ഉദ്ഘാടനംചെയ്തു.
വാർഡ് അംഗം ടി.കെ. സമീർബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.സി. റമീഷ, സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. ഗിരീഷ് ബാബു, യൂനസ് വടക്കൻ, കരിമ്പിൽ ഫിറോസ്ഖാൻ, അഡ്വ. സി. ശ്രീധരൻ നായർ, സ്കൂൾ പി.ടി.എ. പ്രസിഡൻറ് കുറ്റീരി അബ്ദുൽനാസർ, പ്രഥമാധ്യാപകൻ പി. രവീന്ദ്രൻ, ടി.വി. സുരേഷ്, ടി.വി. പ്രമോദ്, കുറ്റീരി ഫായിസ്, കുറ്റീരി കോയ മോൻ, പി.കെ. കൃഷ്ണദാസ്, കെ.വി. മാധവിക്കുട്ടി, പി. രാമദാസ്, പി.എം. ജയാനന്ദൻ, ഒ.വി. മാനു കുരിക്കൾ, സി. ഹരീഷ്, കരിമ്പിൽ അബു, കെ. ഫായിസ, അഡ്വ. കെ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Over 1,500 former students and teachers attended the alumni meet held as part of the centenary celebrations of Pookkooth GLP School in Pandikkad.