അയ്യപ്പക്ഷേത്രത്തിൽ വലിയവിളക്ക്

നടുവക്കാട്: അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി വലിയവിളക്ക് നടത്തി. പി. വാസുദേവൻ (സുകു) എമ്പ്രാന്തിരി കാർമികത്വംവഹിച്ചു. ദീപാരാധനയ്ക്കുശേഷം വിളക്കെഴുന്നെള്ളിപ്പുമുണ്ടായി. അഖണ്ഡനാമജപ യജ്ഞവും നടന്നു. ഭജനയും ഭിക്ഷയുമുണ്ടായി. കെ. അജയഘോഷ്, സി. ജയേഷ്, കെ. രാഘവൻ, കെ. രാജു, മണി മാർക്കശ്ശേരി, സുജ ജി. നായർ, സി.കെ. ബേബി തുടങ്ങിയവർ നേതൃത്വംനൽകി.
Content Highlights: Valiya Vilakku festival was celebrated with special rituals and procession at Naduvakkad Sree Ayyappa Temple as part of Mandala Mahotsavam.