തെരുവുനായകളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പിന് തുടക്കം

പെരിന്തൽമണ്ണ : മൃഗസംരക്ഷണ വകുപ്പും പെരിന്തൽമണ്ണ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന തെരുവുനായ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾക്ക് പെരിന്തൽമണ്ണ നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ തെരുവുനായകളുടെ ഹോട്ട്സ്പോട്ടുകൾ കൗൺസിലർമാർ ലഭ്യമാക്കിയ പട്ടിക പ്രകാരമാണ് ഏകോപിപ്പിച്ചിട്ടുള്ളത്. പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനംചെയ്തു.

ഉപാധ്യക്ഷൻ എം.ബി. ഫസൽ മുഹമ്മദ്, കൗൺസിലർമാർ, ഡോ. ലൈല കരുമാരതൊടിക, നസ്റുദ്ദീൻ, ബിനോയ്‌, രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഞായറാഴ്ചയും തുടരുന്ന കുത്തിവെപ്പ് യജ്ഞത്തിൽ നഗരസഭാ പരിധിയിലെ തെരുവുനായകളെയും കുത്തിവെപ്പിന് വിധേയമാക്കും.