സി.പി.എമ്മിന്റെ പന്തംകൊളുത്തി പ്രകടനം

മലപ്പുറം : മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്.ഐ.ആർ. നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ കമ്മിറ്റി മലപ്പുറത്ത് പന്തംകൊളുത്തി പ്രകടനം നടത്തി.

ഡൽഹിയിൽ പ്രതിഷേധിക്കുന്നവർക്കെതിരേ പോലീസ് നടത്തുന്ന ക്രൂരതക്കെതിരേ പ്രതിഷേധമുയർന്നു. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹിയാക്കുന്ന നിലപാടുകൾക്കെതിരേയുള്ള പോസ്റ്ററുകൾ ഉയർത്തി.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പ്രകടനത്തിന്റെ ഭാഗമായി. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം കോട്ടപ്പടി ചുറ്റി സമാപിച്ചു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കെ.ടി. ജലീൽ, ജില്ലാ സെക്രട്ടറി വി.പി. അനിൽ, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.പി. അനിൽ, വൈസ് പ്രസിഡന്റ് വി. ശശികുമാർ, ഇ. ജയൻ, വി.പി. സാനു തുടങ്ങിയവർ നേതൃത്വം നൽകി.