എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ.പ്രതിഷേധപ്രകടനം

മലപ്പുറം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിനുനേരേ പൊലീസ് നടത്തിയ അതിക്രമത്തിലും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സെക്രട്ടറി ഹിമാഗ്ന രാജ് ഭട്ടാചാര്യ, പ്രസിഡന്റ് എ.എ. റഹീം എം.പി., വി. ശിവദാസൻ എം.പി., എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി തുടങ്ങിയവരെ അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ച് മലപ്പുറത്ത് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സംയുക്ത പ്രതിഷേധപ്രകടനം നടത്തി.
തുടർന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ശ്യാം പ്രസാദ് ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്് പി. ഷബീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എം. ഷഫീഖ്, സി. നീതു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സജാദ്, കെ.വി. ശ്രീജേഷ്, എ. അനസ്, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അജിൻ ബെനഡിക്റ്റ് എന്നിവർ പങ്കെടുത്തു. ശനിയാഴ്ച മേഖലാ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.