ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് തുടക്കം

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ കരാട്ടെ ഡു അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് തുടങ്ങി.

ജൂനിയർ, സീനിയർ, കേഡറ്റ്, അണ്ടർ-21 വിഭാഗങ്ങളിലായുള്ള മത്സരങ്ങൾ ശനിയാഴ്‌ച പൂർത്തിയായി. ഞായറാഴ്‌ച സബ്ജൂനിയർ വിഭാഗത്തിൽ മത്സരങ്ങൾ നടക്കും.

എട്ടുമുതൽ 30 വയസ്സുവരെയുള്ളവരാണ് മത്സരാർഥികൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 896 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവർ

21 മുതൽ 23 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഋഷികേശ് കുമാർ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് യു. സതീഷ് അധ്യക്ഷനായി. സ്റ്റേറ്റ് റഫറി കമ്മിഷൻ സെക്രട്ടറി പി. അബ്ദുൾ അസീസ്, ഷാഫി വീമ്പൂർ, പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.