കേരള ഭൂപടമൊരുക്കി വിദ്യാർഥികൾ

രണ്ടത്താണി : കേരളപ്പിറവിദിനത്തിന്റെ ഭാഗമായി അൽമനാർ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ അണിനിരന്ന് കേരള ഭൂപടമൊരുക്കി. 15.6 മീറ്റർ നീളത്തിലും 9.6 മീറ്റർ വീതിയിലുമാണ് വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയത്.

കെ.ജി, അൽ ഫിത്‌റ, ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർഥികൾ ഭൂപടനിർമാണത്തിൽ പങ്കാളികളായി. കേരളത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതിവൈവിധ്യം, കേരളപ്പിറവി ഗാനാലാപനവും കേരളീയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും പ്രകൃതിസൗഹൃദ വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു.

അധ്യാപകരായ സാഹിർ മാളിയേക്കൽ, സിറാജുന്നിസ, സുഫീറ, രേഖ, ബാബു, മാനേജിങ് ഡയറക്ടർ മുഹമ്മദ് റഫീഖ് വിദ്യാർഥികളായ അദ്നാൻ, മുഹമ്മദ് ഖാസിം എന്നിവർ നേതൃത്വംനൽകി. അധ്യാപകർ, ഓഫീസ് ജീവനക്കാർ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.