സംസ്‌കൃതദിനാഘോഷം

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ സംസ്‌കൃത പഠനവകുപ്പിൽ സംസ്‌കൃതദിനാഘോഷം പ്രോ വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് ഉദ്ഘാടനംചെയ്തു. വകുപ്പ് മേധാവി ഡോ. എൻ.എ. ഷിഹാബ് അധ്യക്ഷനായി.

ഡോ. കെ.കെ. ഗീതാകുമാരി, ഡോ. അബ്ദുൽ മജീദ്, ഡോ. രഞ്ജിത്ത് രാജൻ എന്നിവർ സംസാരിച്ചു. ഡോ. നാരായണൻ നമ്പൂതിരി, ഡോ. ഇ.എം. ദേവൻ, ഡോ. പ്രദീപ് വർമ, ഡോ. സി.കെ. ജയന്തി, ഡോ. പി.എ. അനുപ്രിയ, ഡോ. എം.വി. സുധീഷ്, ആതിര, അബൂബക്കർ സിദ്ദിഖ്, സൗമ്യ, പവിത്ര, കോകിലപ്രിയ, സൂര്യഗായത്രി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.