റവന്യൂജില്ലാ സ്‌കൂൾ കലോത്സവം നവംബർ 28 മുതൽ

ആലത്തിയൂരിൽ സംഘാടകസമിതി യോഗം ചേർന്നു

തൃപ്രങ്ങോട് : ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്. വേദിയാകുന്ന 37-ാമത് റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം നടന്നു. നവംബർ 28 മുതൽ ഡിസംബർ നാലുവരെയാണ് കലോത്സവം. വിവിധ സബ്കമ്മിറ്റികളുടെ രൂപവത്കരണവും യോഗവും നടന്നു. 18 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. ആലത്തിയൂർ സ്‌കൂളിനു പുറമെ ദാറുൽ ഖുർആൻ അക്കാദമിയും സമീപത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളും കലോത്സവത്തിനു വേദിയാകും. വി.എസ്. ജോയ് എം.എൽ.എ. ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ സലാവുദ്ദീൻ പുല്ലത്ത് ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് രൂപവത്കരിച്ചിരിക്കുന്നത്. വിവിധ അധ്യാപകസംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

യോഗം തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ ഉദ്ഘാടനംചെയ്തു. തിരൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് കോയ, മുബാറക്ക്, സി.എം. റംല, ജില്ലാപഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, എൻ.പി. ഷരീഫബീവി, മെഹറുന്നീസ, തിരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ അമീൻ കരുവാനത്ത്, തിരൂർ ഡി.ഇ.ഒ. ശ്രീജ, എ.ഇ.ഒ. ആർ.പി. ബാബുരാജ്, ബി.പി.സി. സി.ടി. റാഷിദ്, പി.ടി.എ. പ്രസിഡന്റ് ഐ.പി.എ. ജലീൽ, സ്‌കൂൾ മാനേജർ ഡോ. ഇബ്രാഹിം, പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, പ്രഥമാധ്യാപകൻ സിദ്ദീഖുൽ അക്ബർ വാഫി എന്നിവർ സംസാരിച്ചു.

ലോഗോ ക്ഷണിക്കുന്നു

തിരൂർ : ജില്ലാ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. നവംബർ മൂന്നിനു മുൻപായി പി.ഡി.എഫ്. ഫോർമാറ്റിൽ ലോഗോ അയക്കണം. വിലാസം: കെ.എം. മുഹമ്മദ് അസ്‍ലം,

കൺവീനർ, മീഡിയ ആൻഡ്‌ പബ്ലിസിറ്റി കമ്മിറ്റി. ഫോൺ: 9847581244, ഇ-മെയിൽ: kmmaslam@gmail.com