എസ്.ഇ.യു. ജില്ലാസമ്മേളനത്തിന് തുടക്കം

കൂട്ടിലങ്ങാടി : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) ജില്ലാസമ്മേളനത്തിന് കൂട്ടിലങ്ങാടിയിൽ തുടക്കമായി. 'ആളോഹരി വികസനം: മുറവിളികൾ, യാഥാർഥ്യങ്ങൾ' വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു.

ജനസംഖ്യാനുപാതികമായി വിഭവങ്ങൾ വിതരണംചെയ്യുകയും വികസനപദ്ധതികൾ നടപ്പാക്കുകയുംചെയ്യുന്ന ഗാന്ധിജി സ്വപ്നംകണ്ട സാഹചര്യം നിലവിൽവന്നെങ്കിൽ മാത്രമേ ജില്ലയുടെ സമഗ്രവികസനം യാഥാർഥ്യമാകുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം കൺവീനർ അഡ്വ. ടി. കുഞ്ഞാലി അധ്യക്ഷനായി. മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറി മുജീബ് കാടേരി, ശിവദാസ് പിലാപറമ്പിൽ, കുരിക്കൾ മുനീർ, അഡ്വ. എ.കെ. ഷിബു, എൻ.കെ. അഹമ്മദ് അഷ്റഫ്, പി. ഉസ്‌മാൻ, പഞ്ചായത്ത് പ്രസിഡന്റ് എം. രസ്‌ന, ഇ.സി. നൂറുദീൻ, പി. അബ്ദുൽഗഫൂർ എന്നിവർ പ്രസംഗിച്ചു. ഹംസ പൂക്കോടൻ മോഡറേറ്ററായി.

കൗൺസിൽ യോഗം സംസ്ഥാന ജനറൽസെക്രട്ടറി ആമിർ കോഡൂർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. അനിൽകുമാർ അധ്യക്ഷനായി. ജനറൽസെക്രട്ടറി എം. ഫൈറൂസ്, ട്രഷറർ സി. അബ്ദുൽശരീഫ് തുടങ്ങിയവർ പങ്കെടുത്തു.ചൊവ്വാഴ്‌ച രാവിലെ ഒൻപതിന് ജില്ലാ പ്രസിഡന്റ് പതാക ഉയർത്തുന്നതോടെ സമ്പൂർണ സമ്മേളനത്തിനു തുടക്കമാകും. 10-ന് സംഘടനാസമ്മേളനം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽഹമീദ് ഉദ്ഘാടനംചെയ്യും.

11-ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സമ്മേളനവും 12-ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പ്രതിനിധിസമ്മേളനവും ഉദ്ഘാടനംചെയ്യും. 2.30-ന് സാംസ്‌കാരികസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി ഉദ്ഘാടനംചെയ്യും.