കിംസ് ഹെൽത്ത് അൽശിഫയിൽ ലോക പക്ഷാഘാതദിനാചരണം

പെരിന്തൽമണ്ണ : ലോക പക്ഷാഘാതദിനത്തോടനുബന്ധിച്ച് കിംസ് ഹെൽത്ത് അൽശിഫ ന്യൂറോസയൻസ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബോധവത്കരണക്ലാസ് നടത്തി.

ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം കിംസ് ഹെൽത്ത് അൽശിഫ വൈസ് ചെയർമാൻ ആൻഡ്‌ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. പി ഉണ്ണീൻ നിർവഹിച്ചു. ന്യൂറോവിഭാഗം മേധാവി ഡോ. സംഗീത് ചെറിയാൻ, കൺസൾട്ടൻറ് സ്ട്രോക്ക് ആൻഡ് ഇൻറർവെൻഷണൽ ന്യൂറോളജിസ്റ്റ് ഡോ. ജിതിൻ ബിനോയ് ജോർജ്, കൺസൾട്ടൻറ് ബ്രെയിൻ ആൻഡ് സ്‌പൈൻ സർജൻ ഡോ. ഷാഹിദ് ഷമീം, ഫിസിയാട്രിസ്റ്റ് ഡോ. ഷാഹിൻ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. ചടങ്ങിൽ ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ആൻഡ് എമർജൻസി ഫിസിഷ്യൻ ഡോ. ഷാഹുൽ ഹമീദ്, മെഡിക്കൽ സൂപ്രണ്ട്‌ ഡോ. മുഹമ്മദ് യഹിയ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. എലിസബത്ത് പ്രീതി തോമസ് എന്നിവർ സംസാരിച്ചു. സ്ട്രോക്ക് ആൻഡ് ഇൻറർവെൻഷണൽ ന്യൂറോളജി വിഭാഗത്തെക്കുറിച്ച് കൂടുതലറിയാൻ: 04933 299599.