ലഹരിക്ക് തടയിടാൻ...

മലപ്പുറം : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാംപെയ്‌നായ തൂഫാൻ 2.0-ന്റെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ മലപ്പുറം മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷ ഉദ്ഘാടനംചെയ്തു.
തൂഫാൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടങ്ങിയത്. തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, മേൽമുറി എ.പി.എം. കളിസംഘത്തിന്റെ കളരിപ്രദർശനം, അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒപ്പന, തിരുവാതിര എന്നിവ അരങ്ങേറി.
പ്രിയദർശിനി എൻ.എസ്.എസ്. അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, തൂഫാൻ സിഗ്‌നേച്ചർ കാംപെയ്ൻ, ഷൂട്ടൗട്ട് എന്നിവയും നടന്നു.
ലഹരിവിരുദ്ധ പ്രതിജ്ഞയും സിവിൽ പോലീസ് ഓഫീസർ ശൈലേഷിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു.
നഗരസഭാ ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, പരി അബ്ദുൽ മജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ വത്സൻ സി.കെ., നഗരസഭl കൗൺസിലർമാർ, ഉദ്യോഗസ്ഥർ, എസ്.പി.സി. അംഗങ്ങൾ, എം.എസ്.പി. ഹൈസ്കൂൾ, ഗവ. ബോയ്‌സ് ഹൈസ്കൂൾ, ഗവ. ഗേൾസ് ഹൈസ്കൂൾ തുടങ്ങിയവയിലെ വിദ്യാർഥികളും പങ്കെടുത്തു.
ചാപ്പനങ്ങാടി : പി.എം.എസ്.എ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വൊളന്റിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. മയക്കുമരുന്നിനും ലഹരിക്കുമെതിരേ സ്‌കൂളിലെ വിദ്യാർഥികൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ശക്തമാക്കാനുദ്ദേശിച്ചാണ് സംസ്ഥാനത്തെ പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്.എൻ.എസ്.എസ്. വൊളന്റിയർമാർക്ക് കമാൻഡോ ബാഡ്‌ജ് വിതരണംചെയ്ത് പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കെ. അബ്ദുൽറഷീദ് നിർവഹിച്ചു.കുറ്റിപ്പുറം റെയ്‌ഞ്ച് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ് ബോധവത്കരണക്ലാസെടുത്തു. എൻ.എസ്.എസ്. മുൻ പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ് നൗഫൽ, ദിവ്യ, സൈഫുദ്ദീൻ, സിജ എന്നിവരെ ചടങ്ങിൽ ആദരിച്ചു.പ്രോഗ്രാം ഓഫീസർ ജെ.എൻ. അനുപമ, ലീഡർമാരായ അക്‌സ, അഭിജിത്ത്, റുമാന റയീസ് എന്നിവർ നേതൃത്വംനൽകി.