ഭൂമി തരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കാൻ നിവേദനം

പൊന്നാനി : ഈഴുവത്തിരുത്തി വില്ലേജിൽ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടുള്ള ഫോറം-5 അപേക്ഷകൾ തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ടി. സിദ്ദീഖിന് ഡി.സി.സി. ജനറൽ സെക്രട്ടറിയും നഗരസഭാ പ്രതിപക്ഷനേതാവുമായ ടി.കെ. അഷറഫ് നിവേദനം നൽകി.
ഈഴുവത്തിരുത്തി പ്രദേശത്ത് 2008-നു മുൻപായി ഭൂമി തരം മാറ്റി ഒട്ടേറെ വീടുകൾ നിർമിച്ചിട്ടുണ്ട്. ഇതിൽ പലർക്കും തരം മാറ്റി കിട്ടിയിട്ടില്ല.
പഠനാവശ്യാർഥവും വിവാഹത്തിനും വീടിന്റെ പുനർനിർമാണത്തിനും സാമ്പത്തികസഹായത്തിന് ബാങ്കുകളെ സമീപിക്കുമ്പോൾ സ്വാഭാവിക വ്യതിയാനം വരുത്താത്ത ഭൂമിയായതുകൊണ്ട് നൂറുകണക്കിന് കുടുംബങ്ങൾ പ്രയാസപ്പെടുന്നുണ്ട്.
ബാഹുല്യം കാരണം പെട്ടെന്ന് അപേക്ഷകൾ തീർപ്പാക്കുന്നതിന് സാധിക്കുന്നില്ല. മറ്റൊരു കൃഷി ഓഫീസറെ കൂടി നിയമിച്ച് അപേക്ഷകൾ തീർപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.