വനിതാ കോളേജ് കോൺവൊക്കേഷൻ സമാപിച്ചു

വെട്ടിച്ചിറ ഇർഫ വുമൺസ് കോളേജിൽ നടന്ന രണ്ടാമത് കോൺവൊക്കേഷൻ ഉമർ സഖാഫി ആതവനാട് ഉദ്ഘാടനം ചെയ്യുന്നു
വെട്ടിച്ചിറ ഇർഫ വുമൺസ് കോളേജിൽ നടന്ന രണ്ടാമത് കോൺവൊക്കേഷൻ ഉമർ സഖാഫി ആതവനാട് ഉദ്ഘാടനം ചെയ്യുന്നു

വളാഞ്ചേരി: വെട്ടിച്ചിറ മജ്മഅയ്ക്ക് കീഴിലുള്ള ഇർഫ വുമൺസ് കോളേജിന്റെ രണ്ടാമത് കോൺവൊക്കേഷൻ സനദ്‌ ദാനത്തോടെ സമാപിച്ചു. ഉമർ സഖാഫി ആതവനാട് ഉദ്ഘാടനംചെയ്തു. മജ്മഅ സെക്രട്ടറി പി.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.പി. മുഹമ്മദ് നൂഹ് സഖാഫി റാഫി ആമുഖപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കാടാമ്പുഴ, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, സലീം സഖാഫി കൊളത്തൂർ, ഹാഫിസ് സിറാജ് സഖാഫി, അഡ്വ. അറഫാത്ത് സഖാഫി ഫിർദൗസി, ഹാഫിസ് അജ്മൽ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

200-ഓളം വിദ്യാർഥിനികൾക്ക് ബിരുദസർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ഹന്നത്ത് അബൂബക്കർ, റബീഅ, ആയിഷ, ഫാത്തിമ, റുമൈസ ബീവി എന്നിവർ നേതൃത്വംനൽകി. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവരെ ഉപഹാര നൽകി അനുമോദിച്ചു.

Content Highlights: The second convocation ceremony of Irfa Women's College under Majma Vettichira concluded in Valanchery, awarding degree certificates to around 200 students.