അന്താരാഷ്ട്ര ഹദീസ് സെമിനാർ

എടവണ്ണ: സൗദി മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജാമിഅ നദ്വിയ്യ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ഹദീസ് സെമിനാറിന്റെ സമാപന സമ്മേളനം ജാമിഅ നദ്വിയ്യ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി ഉദ്ഘാടനംചെയ്തു.
ഇമാം ബുഖാരിയുടെ ഹദീസ് വിജ്ഞാനശാസ്ത്രത്തിലെ സംഭാവനകളെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ ഡോ. എൻ. മുഹമ്മദ് അലി അൻസാരി അധ്യക്ഷത വഹിച്ചു. കെ.ജെ.യു. സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യ പ്രഭാഷണം നടത്തി. ജാമിഅ നദ്വിയ്യ അഡ്മിനിസ്ട്രേറ്റർ കെ.വി. അബൂബക്കർ, അഹ്മദ് അനസ് മൗലവി, ശുക്കൂർ സ്വലാഹി, അബ്ദുൽമജീദ് സുഹ്രി, ഖുദ്റത്തുല്ല നദ്വി തുടങ്ങിയവർ സംസാരിച്ചു. മുഹ്യിദ്ദീൻ നദ്വി, മായിൻകുട്ടി സുല്ലമി, മുഹമ്മദ് സക്കരിയ, അബ്ദുൽ അസീസ് സലഫി, ആരിഫ്, സൈനുദ്ദീൻ, മൂസാ സ്വലാഹി, ഉമർ സലഫി, ഡോ. എം. ബഷീർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Content Highlights: The two-day international Hadith seminar organized by Jamia Nadwiyya with the Saudi Ministry of Islamic Affairs concluded in Edavanna.