ഫാത്തിമ അൻഷി ഇനി മികച്ച റോൾമോഡൽ

29shaഫാത്തിമ അന്‍ഷി
29shaഫാത്തിമ അന്‍ഷി

മേലാറ്റൂർ: സംസ്ഥാന സർക്കാരിന്റെ 2026-ലെ മികച്ച റോൾമോഡൽ വിത്ത് ഡിസെബിലിറ്റി പുരസ്കാരം എടപ്പറ്റയിലെ 20-കാരിയായ ടി.കെ. ഫാത്തിമ അൻഷിക്ക്. ഭിന്നശേഷി മേഖലയിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് നൽകുന്നതാണ് പുരസ്കാരം. ജന്മനാലുള്ള കാഴ്ചാപരിമതികളെ അതിജീവിച്ച് വിവിധ മേഖലകളിൽ മികവുതെളിയച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികൂടിയാണ് ഫാത്തിമ അൻഷി. അന്താരാഷ്ട്രാ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ മൂന്നിന് പകൽ രണ്ടിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പുമന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പുരസ്കാരം സമ്മാനിക്കും. സാമൂഹികക്ഷേമവകുപ്പ് നൽകുന്ന 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. മേലാറ്റൂർ ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഫാത്തിമ അൻഷി കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസ് എട്ടാം റാങ്കേടെ വിജയിച്ച് തുടർപഠനത്തിലാണ്. എടപ്പറ്റയിലെ തൊടുകുഴിക്കുന്നുമ്മൽ അബ്ദുൾ ബാരി-ഷംല ദമ്പതികളുടെ ഏകമകളാണ്.

Content Highlights: Fathima Anshi has won the Kerala government's Best Role Model with Disability Award, becoming the youngest recipient of this prestigious honor.