മെറ്റീരിയൽസ് സയൻസ് റിഫ്രഷർ കോഴ്‌സിന് തുടക്കം

മെറ്റീരിയൽസ് സയൻസ് റിഫ്രഷർ കോഴ്സ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
മെറ്റീരിയൽസ് സയൻസ് റിഫ്രഷർ കോഴ്സ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ യു.ജി.സി.-മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെറ്റീരിയൽസ് സയൻസ് റിഫ്രഷർ കോഴ്‌സിന് തുടക്കം. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. യു.ജി.സി.-എം.എം.ടി.ടി.സി. ഡയറക്ടർ ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായി. കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ ഫിലിപ്പ് മുഖ്യാതിഥിയായി. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫ. രാജമല്ലി, പ്രോഗ്രാം കോഡിനേറ്റർ ഡോ. ഡെറി ഹോളഡേ തുടങ്ങിയവർ സംസാരിച്ചു. മെറ്റീരിയൽസ് സയൻസ് മേഖലയിലെ ആധുനികവികാസങ്ങൾ, നൂതന ഗവേഷണസാധ്യതകൾ, അധ്യാപനരംഗത്തെ പുതിയ പ്രവണതകൾ എന്നിവയിൽ അധ്യാപകരുടെ അറിവും അക്കാദമിക മികവും വർധിപ്പിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. വിവിധ വിഷയങ്ങളിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. ഡിസംബർ എട്ടിനാണ് സമാപനം.

Content Highlights: A refresher course in Materials Science has commenced under UGC Malaviya Mission Teacher Training Centre at Calicut University.